
ഒരു
വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ എന്ന ലേബലോടെ തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ചു.
തിയറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ ഫാമിലി എന്റർടെയ്നർ നിലവില്‍ നാലാം വാരം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ എത്ര കളക്ഷൻ നേടി എന്ന വിവരം പുറത്തുവരികയാണ്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം 1.01 കോടിയാണ് ആദ്യദിനം പ്രിൻസ് ആൻഡ് ഫാമിലി നേടിയത്. രണ്ടാം ദിനം 1.05 കോടിയും മൂന്നാം ദിനം 1.72 കോടിയും പ്രിൻസ് ആന്റ് ഫാമിലി നേടി. നാലാം ദിനം 1.25 കോടി, അഞ്ചാം ദിനം 1.15 കോടി, ആറാം ദിനം 1.02കോടി, ഏഴാം ദിനം 1 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളില്‍ നേടിയ കളക്ഷൻ.
ഇതുവരെ 16.94 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ ഇന്ത്യ ഗ്രോസ് കളക്ഷൻ. ഇരുപത്തി രണ്ട് ദിവസം വരെയുള്ള കണക്കാണിത്. കേരളത്തില്‍ നിന്നും 14 കോടിയോളം പ്രിൻസ് ആൻഡ് ഫാമിലി നേടിയിട്ടുണ്ട്. ഓവർസീസില്‍ നിന്നും 6.62 കോടിയും ചിത്രം നേടിയിട്ടുണ്ട്. ആഗോള തലത്തില്‍ 23.56 കോടിയാണ് ഇരുപത്തി രണ്ട് ദിവസം വരെ ദിലീപ് ചിത്രം നേടിയത്.
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍