സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം’*

833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി

സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും കീഴിലാണ് പരിശോധന നടക്കുന്നത്.

ജില്ലയിൽ മൊത്തം 1743സ്‌കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ 833 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി. അപാകങ്ങൾ കണ്ടെത്തിയ 126വാഹനങ്ങൾ എത്രയും പെട്ടെന്ന് അവ പരിഹരിച്ച് ഫിറ്റ്നെസ് പരിശോധന പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.

വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക്, ലൈറ്റ് ഡോർ, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി.പി.എസ്., വേഗപ്പൂട്ട് , അഗ്നിരക്ഷാ സംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. സംവിധാനം സുരക്ഷാ മിത്ര സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. വിദ്യാവഹൻ ആപ്പുമായും ടാഗ് ചെയ്യണം. സ്‌കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്ര പോർട്ടലിൽ ലഭ്യമാകുന്നതിനുവേണ്ടിയാണിത്. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കർ പതിപ്പിക്കും. ഡ്രൈവർമാർക്ക് അവർ ഓടിക്കുന്ന തരത്തിലുള്ള വാഹനങ്ങൾ ഓടിച്ചു 10 വർഷത്തെ പരിചയം വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ എല്ലാ ബസുകളിലും ഉണ്ടായിരിക്കണം. കൂളിംഗ് ഫിലിം /കർട്ടൻ എന്നിവയുടെ ഉപയോഗം സ്‌കൂൾ വാഹനത്തിൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശത്തും പ്രദർശിപ്പിച്ചിരിക്കണം.

വാഹന പരിശോധനയെക്കാപ്പം ഡ്രൈവർമാർക്കും ആയമാർക്കുമുള്ള ക്ലാസ്സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. ഡ്രൈവർമാർക്കും സ്‌കൂൾ അധികൃതർക്കുമായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട വിധം തുടങ്ങിയ കാര്യങ്ങളാണ് ക്ലാസിൽ വിശദീകരിക്കുന്നത്.

  • Related Posts

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട്…

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    *സയൻസ് സിറ്റി ഉദ്ഘാടനം: കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കിൽ എടുത്തു.* കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..