
നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി. നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്ബൂരിലെത്തും