മള്ളിയൂരില്‍ ഭക്തിനിര്‍ഭരമായി കല്യാണോത്സവം. ഗണേശപുരാണ സപ്താഹത്തിന് ഇന്ന് (മെയ് 25) സമാപനം.*

*മള്ളിയൂരില്‍ ഭക്തിനിര്‍ഭരമായി കല്യാണോത്സവം. ഗണേശപുരാണ സപ്താഹത്തിന് ഇന്ന് (മെയ് 25) സമാപനം.*

കോട്ടയം : മളളിയൂരിലെ ഗണപതി പുരാണ സപ്താഹവേദിയില്‍ ക്ഷേത്രമൂര്‍ത്തിയുടെ ഭക്തിനിര്‍ഭരമായ പരിണയ ഉത്സവം. സപ്താഹയജ്ഞത്തിന്റെ ആറാംദിനം വിധിപ്രകാരമുളള ആചാര അനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിലായിരുന്നു ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭഗവത് കല്യാണം ഗണേശഭക്തര്‍ ആഘോഷമാക്കി.കേരളത്തില്‍ ആദ്യമായുളള ഗണേശ പുരാണ സപ്താഹം
ഇന്ന് സമാപിക്കും.

ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുഷ്പങ്ങള്‍ ചാര്‍ത്തിയ ഗണേശഭഗവാന്റെ വിഗ്രഹവുമായി യജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍, പട്ടുവസ്ത്രമണിഞ്ഞ് താമര-മുല്ലപൂക്കള്‍ ചൂടി പ്രിയ പത്‌നിമാരായ സിദ്ധിയും ബുദ്ധിയും. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് വിഗ്രഹങ്ങളുമായി എഴുന്നള്ളിപ്പ്. മംഗല്യപട്ടും പൂത്താലിയും മാലകളും താലങ്ങളിലേന്തി ഭക്തര്‍ ഘോഷയാത്രയ്‌ക്കൊപ്പം അണിനിരന്നു. ഭഗവാന്റെ മുന്നില്‍ തൊഴുതു വണങ്ങിയ ശേഷം ആര്‍പ്പുവിളികളും കുരവയുമായി സപ്താഹ വേദിയിലേക്ക്. പിന്നിടായിരുന്നു വിവാഹചടങ്ങുകള്‍. മുത്തുകൂട ചൂടി വരനായ ഗണേശഭഗവാന്‍ സ്പ്താഹവേദിയില്‍ എത്തിയപ്പോള്‍ കല്യാണമണ്ഡപമായി അണിഞ്ഞൊരുങ്ങിയിരുന്നു. നിറദീപാഞ്ജലിയോടെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് യഥാവിധി വേളിയും ആശംസകളും.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പരിണയ ചടങ്ങുകള്‍. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, മുഖ്യയജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍, മാടമന രാജേന്ദ്രന്‍ നമ്പൂതിരിസ പാലോന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.പഞ്ചമുഖവിനായക അവതാരം, സ്‌കന്ദാവതാരം,ലക്ഷവിനായകാവതാരം, വിനാകയാവതാരം ഹേരംബാവതാരം, ഢുണ്ഡിവിനായകാവതാരം, മയൂരേശാവതാരം ഇവയുടെ പാരായണവും പ്രഭാഷണവുമാണ് സപ്താഹവേദിയില്‍ നടന്നത്. ശനിയാഴ്ച രാവിലെ സിദ്ധിബുദ്ധിവിവാഹം പാരായണം ചെയ്ത ശേഷമായിരുന്നു കല്യാണോത്സവം തുടങ്ങിയത്. ഞായറാഴ്ച ഗണേശ പുരാണ സപ്താഹ സമര്‍പ്പണത്തോടെ സപ്താഹത്തിന് സമാപനം കുറിക്കും.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ