ഭക്തജനസാഗരത്തെ വരവേല്‍ക്കാൻ കൊട്ടിയൂര്‍ ഒരുങ്ങി; ഈ വര്‍ഷത്തെ ഉത്സവം ജൂലൈ 4 വരെ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
2025 വർഷത്തെ ഉത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ നടക്കും. കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷം ഭക്തർ എത്തിച്ചേർന്ന കൊട്ടിയൂരില്‍ ഇത്തവണയും അത്രത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. മുൻ വർഷങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ ഉത്സവം സുഗമമായി നടത്താൻ സാധിച്ചിട്ടുണ്ട്.

ഓരോ ഉത്സവ ദിവസത്തിലെയും പ്രധാന വെല്ലുവിളികളിലൊന്ന് വാഹന പാർക്കിംഗ് സൗകര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇത്തവണ 2000 വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സാധിക്കുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, 67 സെൻറ് സ്ഥലം കൂടി പാർക്കിങ്ങിനായി പുതുതായി വാങ്ങിയിട്ടുണ്ട്.

ഉത്സവ നഗരിയിലും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്ബനിയുമായി 12 കോടി രൂപയുടെ കരാർ ഒപ്പുവച്ചതായി കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി എൻ. പ്രശാന്ത് അറിയിച്ചു.

ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലം, താമസ സൗകര്യം, സുരക്ഷ, ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ എല്ലാ സംവിധാനങ്ങളും ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രസാദ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുല്‍, മാനേജർ കെ. നാരായണൻ, ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ