ഐപിഎൽ ഫെെനൽ ഇന്ന്,കോഹ്ലിയെക്കാത്ത് കന്നിക്കിരീടം..

ഐപിഎല്‍ ഫൈനല്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ആർസിബിക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍ട്ട് കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍.

ബെംഗളൂരുവിന്റെ അവസാന പരിശീലന സെഷനില്‍ നിന്ന് ഫില്‍ സാള്‍ട്ട് വിട്ടുനിന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സാള്‍ട്ടിനെ പോലുള്ള മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ആർസിബിക്ക് വമ്ബൻ തിരിച്ചടിയായിരിക്കും നല്‍കുക.

2025 ഐപിഎല്‍ ഫൈനല്‍; മഴമൂലം കളി ഉപേക്ഷിച്ചാല്‍ കിരീടം ഉയർത്തുക ആ ടീംനീണ്ട 18 വർഷത്തെ കിരീടം വരച്ച അവസാനിപ്പിക്കാനാണ് ഇരു ടീമുകളും നാളെ കളത്തില്‍ ഇറങ്ങുന്നത്. നാളത്തെ ഫൈനല്‍ പോരാട്ടത്തില്‍ ഏത് ടീം വിജയിച്ചാലും പുതിയ ചാമ്ബ്യന്മാരെ ആയിരിക്കും ഐപിഎല്ലിന് ലഭിക്കുക. ക്വാളിഫയർ വണ്ണില്‍ പഞ്ചാബിനെ വീഴ്ത്തിയാണ് ആർസിബി ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത് ക്വാളിഫയർ രണ്ടില്‍ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബും ബംഗളുരുവും 36 മത്സരങ്ങളില്‍ ആണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും 18 വിജയങ്ങളുമായി ഒപ്പത്തിനൊപ്പം ആണ് ഉള്ളത്. ഈ സീസണില്‍ 3 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും വിജയവും ബംഗളൂരുവിനൊപ്പം ആയിരുന്നു.

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനല്‍ തീപാറും!ഇത് നാലാം തവണയാണ് ആർസിബി ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ഇതുവരെ കിരീടം നോടാൻ സാധിച്ചിട്ടില്ല. ഈ സീസണില്‍ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തിയത്. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണില്‍ ആർസിബി ചെന്നൈയെ കീഴടക്കിയത്.

എന്നാല്‍ മൂന്നാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്.

  • Related Posts

    നാലാം ദിനം നിർണ്ണായകം,ലീഡ്സ് ടെസ്റ്റ് ആവേശകരമായ നിലയിലേക്ക്

    ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47* റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി…

    ഐപിഎൽ പൂരം കൊടിയിറങ്ങി.സായ് സുദർശനും വെെഭവ് സൂര്യവംശിയും സീസണിലെ താരങ്ങൾ.

    ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സ്വന്തമാക്കി.സീസണില്‍ 759 റണ്‍സുമായാണ് സായ് സുദര്‍ശന്‍ റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത്. ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലേയര്‍ പുരസ്കാരവും സായ് സുദര്‍ശനാണ്.സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ള്‍(88) നേടിയതിനുള്ള പുരസ്കാരവും സായ്…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ