സ്വർണ്ണപ്പണയ വായ്പ,സാധാരണക്കാർക്ക് ആശ്വാസം.കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി.

സ്വർണ്ണപ്പണയ വായൃപയിൽ
സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങള്‍ പ്രവർത്തനതലത്തിലേക്ക് കൊണ്ടുവരാനായി 2026 ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകള്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവയ്ക്കായി കരടു നിർദേശങ്ങള്‍‌ റിസർവ് ബാങ്ക് പുറത്തിറക്കിയത്. നിലവിലെ സ്വർണ വായ്പാ വിതരണം സുതാര്യവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യല്‍ സർവീസസാണ് എക്സിലൂടെ പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവച്ചത്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ റിസർവ്ബാങ്കിന്റെ പുതിയ നിർദേശങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങള്‍ നിർദേശിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ നിർദേശങ്ങള്‍ നടപ്പാക്കാൻ സാവകാശം അനിവാര്യമായതിനാലാണ്, 2026 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനുള്ള നിർദേശം. സമയബന്ധിതമായും തടസ്സങ്ങളില്ലാതെയും സ്വർണപ്പണയ വായ്പകളുടെ വിതരണം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളെ പുതിയ ചട്ടത്തില്‍ നിന്ന് ഒഴിവാക്കുന്നത്.

വിവിധ മേഖലകളില്‍ നിന്നുയർന്ന ആശങ്കകളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയുള്ള മാറ്റങ്ങളാണ് റിസർവ് ബാങ്കിന് കൈമാറിയത്. അവകാശ തർക്കമുള്ള സ്വർണം ഈടായി സ്വീകരിക്കരുത്, മൊത്ത പണയ സ്വർണത്തിന്റെ തൂക്കം ഒരുകിലോ കവിയരുത്, സ്വർണ നാണയത്തിന്റേത് 50 ഗ്രാമിന് മുകളിലാകരുത്, ബാങ്കുകള്‍ വിതരണം ചെയ്ത 22 കാരറ്റോ അതിനു മുകളിലോ പരിശുദ്ധിയുള്ള സ്വർണ നാണയം മാത്രമേ ഈടായി സ്വീകരിക്കാവൂ തുടങ്ങിയ നിർദേശങ്ങളുമുണ്ടായിരുന്നു. പണയപണയ സ്വർണത്തിന്റെ വിപണിവിലയുടെ പരമാവധി 75% വരെ മാത്രമേ വായ്പയായി നല്‍കാവൂ എന്ന് നിർദേശിക്കുന്നതാണ് എല്‍ടിവി ചട്ടം.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ