നടി ദീപികക്ക് കാൻസർ സ്ഥിതികരിച്ചു

നടി ദീപിക കക്കറുടെ ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച്‌ ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച്‌ വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി.രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക വിധേയായത്.

‘ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു” എന്നാണ് ഷൊയ്ബ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് തനിക്ക് ലിവര്‍ കാന്‍സര്‍ സ്ഥിരകീകരിച്ച വിവരം ദീപിക പങ്കുവച്ചത്. ഇതുവരെ അനുഭവിച്ചതില്‍ വച്ച്‌ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോഗത്തെ നേരിടാന്‍ പോവുകയാണെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയതെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദീപിക കക്കര്‍. സസുരാല്‍ സിമര്‍ കാ എന്ന സീരിയിലിലൂടെയാണ് നടി ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് അടക്കമുള്ള നിരവധി ടെലിവിഷന്‍ ഷോകളിലും മ്യൂസിക് വീഡിയോകളിലും ദീപിക വേഷമിട്ടിട്ടുണ്ട്. പല്‍ട്ടന്‍ എന്ന ചിത്രത്തില്‍ കാമിയോ റോളിലും നടി വേഷമിട്ടിട്ടുണ്ട്

  • Related Posts

    AA

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപുലമായ ചടങ്ങുകളാണ് സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ആളുകളെ എത്തിക്കുന്ന രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ