
ചാലക്കുടിയിലെ നീതിന്യായ വ്യവസ്ഥ ഇനി വനിതകളുടെ കൈകളിൽ. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെ ചുമതല ഇപ്പോള്‍ വിവീജ സേതുമോഹനാണ്. നേരത്തെയുണ്ടായിരുന്ന പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജ് സിറാജുദ്ദീൻ സ്ഥലം മാറി പോയിരുന്നു. ഇതേ തുടർന്ന് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജില്ലാ ജഡ്ജായ വിവീജ സേതുമോഹന് തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ചാലക്കുടി കോടതിയുടെ അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു. ചാലക്കുടി മുൻസിഫായിരുന്ന എം.എസ്.ഷൈനി സ്ഥലം മാറിയപ്പോള്‍ ജൂനിയർ സിവില്‍ ജഡ്ജായി എത്തിയത് പാർവതി വിജയനും. ഒരു വർഷം മുമ്ബാണ് മറ്റൊരു വനിതയായ വി.എസ്.സവിത ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ചുമതലയേറ്റത്. ബാർ അസോസിയേഷൻ സംഘടിപ്പിച്ച വൃക്ഷത്തൈ നടീലില്‍ ചടങ്ങിയാലിയിരുന്നു കലാഭവൻ മണി പാർക്കില്‍ മൂവരും ഒന്നിച്ചത്.