
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട് ഈ വിവരം പറഞ്ഞ ശേഷം മന്ത്രി അവിടുന്ന്
പോകുകയും എന്നാൽ കെട്ടിടം തകർന്ന വിവരം അറിഞ്ഞുകൊണ്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മെഡിക്കൽ കോളേജിൽ എത്തുകയും ചെയ്തതോടെയാണ് മരിച്ച ബിന്ദു എന്ന് പറയുന്ന സ്ത്രീ കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയരുകയും ചെയ്തത്.
മന്ത്രിയുടെ അപക്കുമായ പ്രസ്താവന തിരിച്ചടിച്ചതോടെ സംസ്ഥാനമെമ്പാടും മന്ത്രിക്കെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷ ,ബിജെപി പ്രവർത്തകർ നടത്തുന്നത്. മന്ത്രി രാജിവെക്കാവുന്ന ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് എമ്പാടും പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കോട്ടയം ജില്ലയിൽ തന്നെ മെഡിക്കൽ കോളേജ് കവാടത്തിൽ മൂന്ന് സ്ഥലത്താണ് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സ്ഥലംmla വി എൻ വാസവനെയും കരിങ്കൊടി കാണിച്ചത്.
എന്നാൽ വൈകുന്നേരം മാധ്യമങ്ങളെ കണ്ട മന്ത്രി വീണ ജോർജ് രാവിലത്തെ തൻറെ അവകാശവാദം ആവർത്തിക്കുകയാണ് ചെയ്തത് കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ ആരുമില്ല എന്നും കെട്ടിടം ഉപയോഗമാണ് എന്നും എന്നോട് അവിടെ നിന്നും ഉദ്യോഗസ്ഥർ അറിയിച്ചു എന്നാണ് മന്ത്രി പരസ്യമായി പറഞ്ഞത്. അതേതുറന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാർ മാധ്യമങ്ങളെ കാണുകയും മന്ത്രിയോട് ആ വിവരം പറഞ്ഞത് ഞാനാണെന്നും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കുറ്റസമ്മതം നടത്തി.
എന്നാൽ കഥയിലെ അവിടെ അല്ലായിരുന്നു. സ്ഥലം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവന്റെ സഹോദരി ഭർത്താവ് കൂടിയായ ഡോക്ടർ ജയകുമാറിനെ രക്ഷിക്കുന്നതിനാണ് സർക്കാർ തലത്തിൽ ഇപ്പോൾ നടപടികൾ മുന്നോട്ടുവരുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ വി എൻ വാസവനെ പിണക്കാതിരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കെട്ടിടമിടിഞ്ഞു വീണത് ഒരു സാങ്കേതിക പ്രശ്നമാണെന്നും തൻറെ കൈയിലെ പ്രശ്നങ്ങൾ കൊണ്ടല്ലന്നും വീണ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയെങ്കിലും സ്ഥലംmla കൂടിയായ വാസവന്റെ ബന്ധുവിനെ രക്ഷിക്കുന്നതിനാണ് മുഖ്യമന്ത്രി മുൻകൈയെടുത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയിൽ നിന്നും ഈ നിർദ്ദേശം ലഭിച്ചതോടെ മന്ത്രി വീണാ ജോർജ് രക്തസമ്മർദ്ദം കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തുതന്നെയായാലും നാളെ വൈകുന്നേരത്തോടെ മന്ത്രിയുടെ രാജി ഉണ്ടാവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ