കാത്തിരിപ്പിന് വിരാമം, തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു

തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്‌എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ് വരാന്‍ പോകുന്നത്.

പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച്‌ അനുകൂല നിലപാട് സ്വീകരിച്ച്‌ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പാണ് ലഭിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച്‌ എറണാകുളം, പാലക്കാട് വഴിയുള്ള വന്ദേ ഭാരത് സര്‍വീസ് ആണ് മലയാളികള്‍ കാലങ്ങളായി ആഗ്രഹിക്കുന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെങ്കില്‍ സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങിയതോടെ അതിനായി കേരളം ആവശ്യപ്പെടുകയായിരുന്നു.തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിച്ച്‌ ബംഗളൂരു വിശ്വേശ്വരയ്യാ ടെര്‍മിനലില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാകും വന്ദേ ഭാരത് സ്ലീപ്പറിന്റെ സര്‍വീസ് എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വൈകുന്നേരം 7:30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ കോട്ടയം വഴി ബംഗളൂരുവില്‍ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം റെയില്‍വേ ബോര്‍ഡിലേക്ക് അന്തിമംഗീകരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് നടത്തിയ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമയക്രമത്തിലെ അപാകത മൂലം ബെംഗളൂരു – എറണാകുളം സര്‍വീസിന് താരതമ്യേന ആളുകള്‍ കുറവായിരുന്നു. എന്നാല്‍ ഈ സര്‍വീസ് നീട്ടാനോ, സ്ഥിരപ്പെടുത്താനോ റെയില്‍വേ തയ്യാറായിരുന്നില്ല.
തിരുവനന്തപുരത്തിനും ബംഗളൂരുവിനും ഇടയില്‍ രാത്രികാല വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടുകൂടി ബംഗളൂരുവില്‍ പഠനാവശ്യത്തിനും തൊഴിലിനുമായി പോകുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് പ്രയോജനപ്പെടും. ട്രെയിന്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുന്നതിനായി ഈ മാസം അവസാനം റെയില്‍വേ മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള കേന്ദ്ര റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ആവശ്യം ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

  • Related Posts

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫല പ്രവചനം… വാർഡ് 1-LDF- 2.UDF 3.LDF 4.LDF 5.BJP 6.UDF 7.UDF 8.LDF 9.LDF 10.UDF 11.LDF 12.LDF/BJP 13.UDF 14.UDF 15.UDF വ്യക്തമായുള്ള വിലയിരുത്തൽ UDF-7,LDF-6,BJP-1,കടുത്ത മത്സരം -1

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ്‌ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉൾകാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. യു ഡി എഫ് ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം