അൻവറിനൊപ്പം കൂടിയ മഞ്ഞക്കടംബൻ വഴിയാധാരമായി,കടിച്ചതുമില്ല,പിടിച്ചതുമില്ല എന്ന അവസ്ഥയിൽ മുൻ യൂഡിഎഫ് ജില്ലാ ചെയർമാൻ

.അൻവറിനൊപ്പം കൂടിയ മഞ്ഞക്കടബൻ വഴിയാധാരമായി. കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്ബന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ്‌ പാര്‍ട്ടി വിട്ടത്‌. പിന്നീട്‌ കേരള കോണ്‍ഗ്രസ്‌ ഡെമോക്രാറ്റിക്‌ എന്ന പാര്‍ട്ടിക്ക്‌ രൂപം നല്‍കി ബി.ജെ.പി. പാളയത്തിലെത്തി. സജിയുടെ പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്‌ഘാടനം കോട്ടയത്ത്‌ നിര്‍വഹിച്ചത്‌ ബി.ജെ.പിയുടെ അന്നത്തെ സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനായിരുന്നു.
അടിമുടി യു.ഡി.എഫുകാരനായ സജിക്ക്‌ ഏതാനും ആഴ്‌ചകള്‍ മാത്രമാണ്‌ ബി.ജെ.പിക്കാപ്പം നില്‍ക്കാനായത്‌. പിന്നീടാണ്‌ ഇടതുബന്ധം ഉപേക്ഷിച്ച്‌ പുറത്തുചാടിയ പി.വി. അന്‍വറുമായി സജി മഞ്ഞക്കടമ്ബന്‍ അടുത്തത്‌.
യു.ഡി.എഫിന്റെ ഭാഗമായിട്ടാണെങ്കില്‍ ഒരുമിച്ചു നില്‍ക്കാമെന്ന ധാരണയിലാണ്‌ പി.വി. അന്‍വറിനൊപ്പം സജി മഞ്ഞക്കടമ്ബനും ചേര്‍ന്നത്‌്. കോട്ടയത്ത്‌ വാര്‍ത്താസമ്മേളനം നടത്തിയാണു സജി മഞ്ഞക്കടമ്ബനെ അന്‍വര്‍ തന്റെ പാര്‍ട്ടിയിലേക്ക്‌ സ്വീകരിച്ചത്‌. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ്‌ കോര്‍ഡിനേറ്റര്‍ പദവിയും സജിക്ക്‌ ലഭിച്ചു. ഏറ്റവും ഒടുവില്‍ അന്‍വറിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക്‌ മധ്യസ്‌ഥത വഹിച്ചതും സജി മഞ്ഞക്കടമ്ബനായിയിരുന്നു. യു.ഡി.എഫ്‌ നേതാക്കളെ വെല്ലുവിളിക്കാന്‍ അന്‍വര്‍ തുനിയുമ്ബോള്‍ പലപ്പോഴും തടഞ്ഞുനിര്‍ത്തിയിരുന്നത്‌ സജി മഞ്ഞക്കടമ്ബനായിരുന്നു.
അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമാകുമെന്ന്‌ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നതായി സജി പറയുന്നു. ഇനി യു.ഡി.എഫിലേക്കില്ലെന്ന്‌ അന്‍വര്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായതു സജിയാണ്‌. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം നേതാവായിരുന്ന സജി, ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു മുന്നണിയുടെ ഭാഗമായതില്‍ പ്രതിഷേധിച്ചാണു യു.ഡി.എഫിനൊപ്പമുള്ള ജോസഫ്‌ വിഭാഗത്തിലേക്ക്‌ മാറിയത്‌.
പഞ്ചായത്ത്‌ പ്രസിഡന്റായും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗമായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള സജി മഞ്ഞക്കടമ്ബന്‍ കെ.എം. മാണിയുടെ ഏറ്റവും അടുത്ത അനുയായി ആയിട്ടാണു അറിയപ്പെട്ടിരുന്നത്‌. മാതൃസംഘടനയിലേക്ക്‌ മടങ്ങിപ്പോകുന്നതിന്‌ തടസമൊന്നും ഇല്ലെന്നും ജോസ്‌ കെ. മാണി വിഭാഗം യു.ഡി.എഫിന്റെ ഭാഗമല്ലാത്തതിനാണു തീരുമാനമെടുക്കാത്തതെന്നുമാണ്‌ അടുത്ത ആളുകളോട്‌ സജി മനസു തുറന്നിരുന്നത്‌. നിലവില്‍ അന്‍വറിനൊപ്പമാണ്‌ നില്‍ക്കുന്നതെന്നും മറ്റ്‌ യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ പ്രസക്‌തിയില്ലെന്നുമാണു സജിയുടെ നിലപാട്‌

  • Related Posts

    AA

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ശാസ്ത്ര സാങ്കേതിക രംഗത്ത് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് കോഴ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപുലമായ ചടങ്ങുകളാണ് സംഘാടകർ സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും ആളുകളെ എത്തിക്കുന്ന രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ