
മോസ്കോ: റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ കാംചാറ്റ്‌ക ഉപദ്വീപിന്റെ തീരത്ത് വെള്ളിയാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു.
തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. സമീപ തീരപ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കുകയും ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
റഷ്യയുടെ സ്റ്റേറ്റ് ജിയോഫിസിക്കല്‍ സർവീസിന്റെ റിപ്പോർട്ട് പ്രകാരം 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർന്ന് അഞ്ചോളം തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു. പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്‌സ്‌കിയില്‍ നിന്ന് 128 കിലോമീറ്റർ (80 മൈല്‍) കിഴക്കും 10 കിലോമീറ്റർ (ആറ് മൈല്‍) ആഴം കുറഞ്ഞ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്‌ജിഎസ്) റിപ്പോർട്ട് ചെയ്തു.