
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്ന “കേസുകെട്ടുകാർക്ക്’പുതിയ പരിഷ്കാരം “പണികൊടുക്കും. നിലവില്‍, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നോണ്‍ ഇൻവോള്‍വ്മെന്‍റ് ഇൻ ഒഫൻസ് (എൻഐഒസി) എന്നാണ് അറിയപ്പെടുന്നത്.
നേരത്തെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്‍ അപേക്ഷിക്കുന്ന ആളുടെ പേരില്‍ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടാകില്ലായിരുന്നു.
എന്നാല്‍ പുതിയ സർട്ടിഫിക്കറ്റില്‍ അപേക്ഷിക്കുന്ന ആളുകളുടെ പേരില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ കേസ് രജിസ്റ്റർ ചെയ്ത ക്രൈം നന്പറും ചുമത്തിയ വകുപ്പും സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും രേഖപ്പെടുത്തും.