നവീകരിച്ച പാലാ കുരിശുപള്ളി വെഞ്ചരിച്ചു.

പാലാ അമലോത്ഭവ മാതാവിൻ്റെ ടൗൺ കുരിശുപള്ളി നവീകരണത്തിന് ശേഷം വിശ്വാസികൾക്ക് സമർപ്പിച്ചു. മെയ്മ‌ാസ വണക്കത്തിന്റെ സമാപനവും കുരിശുപള്ളിയുടെ ആശീർവ്വാദ കർമ്മവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

കരിങ്കല്ലിന്മേൽ പടുത്തുയർത്തിയ പാലാ അമലോത്ഭവ ജൂബിലി കുരിശുപള്ളിക്കും, ജൂബിലി തിരുനാളിനും 121 വർഷത്തെ പഴക്കമുണ്ട്. 1977-ൽ പൂർത്തീകരിച്ച കുരിശുപള്ളിയുടെ 144000-ത്തോളം വരുന്ന കരിങ്കല്ലുകൾ കഴുകി വൃത്തിയാക്കി. കേടുപാടുകൾ പരിഹരിച്ചു. പെയിന്റിങ്ങും, വയ റിംങ്ങും നടത്തി. ക്രിസ്തീയ പ്രതീകങ്ങളും, ചിത്രങ്ങളും ഉൾക്കൊള്ളുന്ന സ്റ്റേയിൻഡ് ഗ്ലാസ് സ്ഥാപിക്കുകയും രാത്രികാഴ്‌ചയ്ക്ക് കുരിശുപള്ളി മനോഹരമാക്കുകയും ചെയ്തു.ഇന്ന് വൈകിട്ട് ആഘോഷമായ ജപമാലയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വണക്കമാസ പ്രാർത്ഥനയും ലദീഞ്ഞും നടന്നു. ഭക്തരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ വിശ്വാസം നിറയ്ക്കുന്ന വിമലഹൃദയ പ്രതിഷ്ഠയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ജോസഫ് കല്ലറങ്ങാട്ട് കുരിശുപള്ളിയുടെ ആശീർവാദ കർമ്മം നിർവഹിച്ചു.പണിയപ്പെട്ടതെല്ലാം നവീകരിക്കപ്പെടണമെന്നും എന്നാൽ തനിമ നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു. കുരിശുപള്ളി പാല ടൗണിന്റെ സമ്പത്താണ്. പാലായുടെ ഹൃദയത്തിലാണ് കുരിശുപള്ളി സ്ഥിതി ചെയ്യുന്നതെന്നും പാലായുടെ വിശ്വാസ മൂർച്ചയുടെ ഓർമ്മപ്പെടുത്താലാണ് കപ്പേളയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ആശിർവാദത്തിന് ശേഷം പുറത്തുനമസ്‌കാരവും നേർച്ച വിതരണവും നടന്നു. ചടങ്ങുകൾക്ക് കത്തുകൾ വികാരി റവ. ഡോ. ജോസ് കാക്കല്ലിൽ, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലിച്ചാലിൽ, കൈക്കാരന്മാരായ ജോണി പന്തപ്ലാക്കൽ, തോമസ് മേനാംപറമ്പിൽ, ജോയ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി –

  • Related Posts

    പാലാ രൂപതയിൽ പുതിയ മൂന്ന് ഫോറോനകൾ കൂടി

    കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനകളായി ഉയര്‍ത്തുന്നത്. ഇതുവരെ 17 ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്. പുതിയതായി രൂപം കൊള്ളുന്ന ഫൊറോനകള്‍ നിലവില്‍ വരുന്നത് എട്ടിന് പന്തക്കുസ്ത തിരുനാളോടു കൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയില്‍ ബിഷപ് മാര്‍…

    പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

    നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്ബോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്ബോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട് ഒരു വൈദികനെ വിളിച്ച്‌ വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും’. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ