പാലാ രൂപതയിൽ പുതിയ മൂന്ന് ഫോറോനകൾ കൂടി

കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനകളായി ഉയര്‍ത്തുന്നത്.

ഇതുവരെ 17 ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്. പുതിയതായി രൂപം കൊള്ളുന്ന ഫൊറോനകള്‍ നിലവില്‍ വരുന്നത് എട്ടിന് പന്തക്കുസ്ത തിരുനാളോടു കൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാര്‍മികത്വം വഹിക്കും. സ്ഥാനാരോഹണശുശ്രൂഷകള്‍ രാവിലെ എട്ടിന് കൊഴുവനാല്‍ പള്ളിയിലും 9.15 ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം നാലിന് കൂത്താട്ടുകുളം പള്ളിയിലും ബിഷപ് നിര്‍വഹിക്കും.

കടപ്ലാമറ്റം സെന്‍റ് മേരീസ് പള്ളി

സുറിയാനി കത്തോലിക്കാസഭയിലെ അതിപുരാതനമായ പള്ളികളില്‍ ശ്രദ്ധേയമായ പള്ളിയാണ് കടപ്ലാമറ്റം. എഡി 1009 ല്‍ പണികഴിക്കപ്പെട്ട ഈ പുരാതന പള്ളി പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ളതാണ്. 660 കുടുംബങ്ങളുള്ള ഈ പള്ളിയുടെ നിര്‍മാണരീതിയും അതിന്‍റെ കൊത്തുപണികളും പഴമയുടെ സൗകുമാര്യം വിളിച്ചറിയിക്കുന്നതാണ്. ഈ പള്ളിയുടെ പഴക്കംതന്നെ ദേശവാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും അതിരറ്റതാണ് എന്നതിന്‍റെ തെളിവ് കൂടിയാണ്.

കൊഴുവനാല്‍ സെന്‍റ് ജോണ്‍ നെപുംസ്യാനോസ് പള്ളി

1858 ല്‍ സ്ഥാപിതമായ കൊഴുവനാല്‍ സെന്‍റ് ജോണ്‍ നെപുംസ്യാനോസ് പള്ളി പാലാ രൂപതയിലെ പുരാതനമായ പള്ളികളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ രൂപതാ വൈദികര്‍ക്ക് ജന്മം നല്‍കിയ ഇടവകയാണ് കൊഴുവനാല്‍. പാലാ രൂപതയ്ക്ക് മാത്രമല്ല, തിരുസഭയ്ക്ക് ഏറ്റവും കൂടുതല്‍ വൈദികരെ പ്രദാനം ചെയ്തിട്ടുള്ള പള്ളിയാണ് ഇത്. 730 കുടുംബങ്ങള്‍ ഉള്ള കൊഴുവനാല്‍ പള്ളി ജോണ്‍ നെപുംസ്യാനോസ് സഹദായുടെ നാമത്തിലുള്ളതാണ്.

കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി

1995ല്‍ സ്ഥാപിതമായ കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി ഒരു ദേശത്തിന്‍റെ സംസ്‌കാരത്തെ പേറുന്നതാണ്. വിവിധ ക്രൈസ്തവസഭകളായ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളും സീറോ മലബാർ സമൂഹവും ഏക മനസോടെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ഇത്. സഭയുടെ എക്യുമെനിസത്തിന്‍റെ വാതില്‍ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് കൂത്താട്ടുകുളം. മാര്‍ യൂദാ തദേവൂസിനോടുള്ള ഭക്തിയും വണക്കവും ആയിരം തിരികളുള്ള നിലവിളക്കും ഹോളി ഫാമിലി പള്ളിയുടെ പ്രത്യേകതകളാണ്. 500 കുടുംബങ്ങളുള്ള ഈ പള്ളി എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

പുതുതായി രൂപംകൊണ്ട ഫൊറോനകളിലേക്ക്
ചേര്‍ക്കപ്പെടുന്ന ഇടവകകള്‍

കടപ്ലാമറ്റം: കടപ്ലാമറ്റം, മംഗളാരം, കൂടല്ലൂര്‍, മരങ്ങാട്ടുപള്ളി, വയല, പാലയ്ക്കാട്ടുമല, പാളയം.
കൊഴുവനാല്‍: അല്‍ഫോന്‍സാഗിരി, കാഞ്ഞിരമറ്റം, കരിമ്ബാനി, കൊഴുവനാല്‍, മണലുങ്കല്‍, മഞ്ഞാമറ്റം, മറ്റക്കര, മൂഴൂര്‍, പൈക, ഉരുളികുന്നം.

കൂത്താട്ടുകുളം: കാക്കൂര്‍, കൂത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി വടകര.

ഇടവകകളില്‍ മാറ്റം വരുന്ന ഫൊറോനകള്‍

(1) പാലാ കത്തീഡ്രല്‍: അരുണാപുരം, കിഴതടിയൂര്‍, കുടക്കച്ചിറ, ളാലം പുത്തന്‍പള്ളി, ളാലം പഴയപള്ളി, മീനച്ചില്‍, മൂന്നാനി, നെല്ലിയാനി, പൈങ്ങുളം, പാലാ കത്തീഡ്രല്‍, പാലാക്കാട്, പൂവരണി, വലവൂര്‍.

(2) ചേര്‍പ്പുങ്കല്‍: ചെമ്ബിളാവ്, ചേര്‍പ്പുങ്കല്‍, കുരുവിനാല്‍, പാദുവ, മുത്തോലി, മേവട, തോടനാല്‍.

(3) രാമപുരം: അന്ത്യാളം, ചക്കാമ്ബുഴ, ചിറ്റാര‍, ഏഴാച്ചേരി, കരൂര്‍, കൊണ്ടാട്, കുറിഞ്ഞി, നീറന്താനം, രാമപുരം.

(4) ഭരണങ്ങാനം: അമ്ബാറനിരപ്പേല്‍, ഭരണങ്ങാനം, ചൂണ്ടച്ചേരി, ഇടപ്പാടി, ഇടമറ്റം, കിഴപറയാര്‍, മല്ലികശേരി, പ്ലാശനാല്‍, പൂവത്തോട്, വിളക്കുമാടം.

(5) കുറവിലങ്ങാട്: കുറവിലങ്ങാട്, കാളികാവ്, കാട്ടാമ്ബാക്ക്, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, രത്‌നഗിരി, വാക്കാട്.

(6) ഇലഞ്ഞി: ഇലഞ്ഞി, ജോസ്ഗിരി, മരങ്ങോലി, മുളക്കുളം, മുത്തോലപുരം, പിറവം, ശാന്തിപുരം, സേവ്യര്‍പുരം.

  • Related Posts

    പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ സംരക്ഷിക്കുവാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

    നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്ബോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്ബോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട് ഒരു വൈദികനെ വിളിച്ച്‌ വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും’. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള…

    ജൂണ്‍ മാസം തിരുഹൃദയത്തോടുള്ള ഭക്തിക്കായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ട്?

    ജൂണ്‍ എന്നാല്‍ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുഹൃദയമാസമാണ്.കോര്‍പ്പസ് ക്രിസ്‌ററി തിരുനാള്‍ കഴിഞ്ഞുവരുന്ന വെളളിയാഴ്ചയാണ് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോവര്‍ഷവും തിരുനാള്‍ തീയതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മാര്‍ഗറീത്ത മറിയം അലക്കോക്കിന് നല്കിയ വെളിപാടുകളില്‍ നിന്നാണ് സഭയില്‍ ഈ തിരുനാളിന് തുടക്കം കുറിച്ചത്. 1673…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം