
പാലാ രൂപതയിൽ പുതുതായി രൂപീകരിച്ച കടപ്ലാമറ്റം ഫൊറോനയിൽ മരങ്ങാട്ടുപള്ളി പള്ളിയെയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ഫൊറോനകൾ പ്രഖ്യാപിച്ചത്. നിലവിൽ കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന മരങ്ങാട്ടുപിള്ളി പള്ളി മേഖലയിലെ പുരാതന ക്രൈസ്തവ ദേവാലയമാണ്. പുതുതായി രൂപീകരിച്ച കടപ്ലാമറ്റത്തിലേക്ക് മരങ്ങാട്ടുപള്ളിയും കൂടി ചേർത്തതോടെ കൂടുതൽ ഇടവക വീടുകൾ ഉള്ള രണ്ട് പള്ളികൾ ഒരു ഫൊറോനയിൽ ആയി. മരങ്ങാട്ടുപള്ളി ഫൊറോനയാവും എന്ന് പ്രതീക്ഷിച്ചിരുന്നതാണ് കടബാധ്യത രൂപത ഫൊറോനയായി ഉയർത്തിയത്. മേഖലയിലെ മറ്റൊരു പുരാതന ക്രൈസ്തവ ദേവാലയമാണ് കടപ്ലാമറ്റം സെൻറ് മേരീസ് പള്ളി