
മണ്ണ് ലേലം
മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ മണ്ണ് സ്പോട്ട് ലേലം ചെയ്തുനൽകുന്നു. തലപ്പലം, തിടനാട് ഗ്രാമപഞ്ചായത്ത് ദീപ്തിഭാഗത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ് ജൂൺ 28ന് രാവിലെ 11നും തലപ്പലം ഗ്രാമപഞ്ചായത്ത് ആറാം മൈൽ ചെക്ക് ഡാമിലേത് അന്നേദിവസം ഉച്ചകഴിഞ്ഞ്് 2.30നും തീക്കോയി പഞ്ചായത്തിലെ അളിഞ്ഞിത്തുരത്തിലേത് ജൂലൈ ഒന്നിന് രാവിലെ 11നും തിടനാട് ചിറ്റാർ പള്ളിച്ചപ്പാത്ത് ഭാഗത്തേത് ഉച്ചകഴിഞ്ഞ് 2.30 നും ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പട്ടരുമഠം പാലത്തിന് മുകൾഭാഗത്തേത് ജൂലൈ മൂന്നിന് രാവിലെ 11 നും ലേലം ചെയ്യും. വിശദവിവരത്തിന് കോട്ടയം ഇറിഗേഷൻ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഓഫീസുമായി ജൂൺ 27 വരെ ബന്ധപ്പെടാവുന്നതാണ്.