മരങ്ങാട്ടുപിള്ളി പഞ്ചായത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വാർത്തകളിൽ അടിമുടി അവ്യക്തത.. പരാതിക്കാരന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ രേഖയിൽ പറയുന്ന വിവരങ്ങൾ അല്ല പഞ്ചായത്ത് അംഗത്തിന് പഞ്ചായത്തിൽ നിന്നും വിവരാവകാശ മായി നൽകിയത്. പഞ്ചായത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ ഇത്തരം ഒരു ഫണ്ട് ചെലവഴിച്ചതായി കാണുന്നില്ല എന്നും അത്തരം ഒരു പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്നുമാണ് ഉള്ളത്. എന്നാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പരാതിക്കാരന് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ മറുപടിയിൽ ഈ റോഡുകൾക്ക് ഫണ്ട് ചെലവഴിച്ചതായി ചില രേഖകൾ കാണുന്നില്ല എന്നും ആണ് നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം ഫ്ലാഷ് കേരള ന്യൂസ് നൽകിയ വാർത്ത പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പരാതിക്കാരന് നൽകിയ മറുപടിയെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ പഞ്ചായത്ത് അംഗത്തിന്റെ ഭാഗം കൂടി കേട്ടതോടെ അദ്ദേഹം പങ്കുവെച്ച വിവരാവകാശ രേഖകൾ വിലയിരുത്തുന്നതിന്റെയും അടിസ്ഥാനത്തിൽ രേഖകളിൽ അവ്യക്തത ഉള്ളതായി ബോധ്യപ്പെട്ടു. പഞ്ചായത്ത് ഡപ്യൂട്ടിഡയറക്ടർ നൽകിയ മറുപടിയുമായി ബന്ധപ്പെട്ട അവ്യക്തതകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആധികാരികമായ ഒരു വാർത്ത നൽകുന്നതിൽ ഫ്ലാഷ് കേരള ന്യൂസിന് ബുദ്ധിമുട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം സമഗ്രമായ റിപ്പോർട്ട് ഫ്ലാഷ് കേരള ന്യൂസ് ഉടൻ പുറത്തുവിടുന്നതാണ്



