
പി വി അൻവറിന് മെരുക്കാനായി അർദ്ധരാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരും അറിയാതെ ഒളിച്ചുപോയ രാഹുൽ മാങ്കൂട്ടത്തിന് ഒരു അമളി പറ്റി. രാത്രിയുടെ മറവിൽ അൻവറിനെ മെരുക്കി രാവിലെ കൂട്ടിൽ ആക്കി യുഡിഎഫ് നേതൃത്വത്തിന്റെ കണ്ണിലുണ്ണി ആകാൻ ശ്രമിച്ച അദ്ദേഹത്തിൻറെ അതിബുദ്ധിയാണ് തിരിച്ചടിച്ചത്. നേത്യത്വം ആകെ അൻവറിനെ തള്ളി പറഞ്ഞപ്പോഴും അർദ്ധരാത്രി അൻവറിന്റെ വീട്ടിലേക്ക് പോകാൻ കാണിച്ച അതിബുദ്ധി അൻവർ തന്നെയാണ് പൊളിച്ചത്. രാഹുൽ എത്തുന്ന സമയം മുതൽ അദ്ദേഹം കൈ കൊടുത്ത് പിരിയുന്നവരെയുള്ള എല്ലാ വിവരങ്ങളും അൻവർ അനുയായികളെ വെച്ച് വളരെ രഹസ്യമായി ക്യാമറയിൽ പകർത്തി. എന്നാൽ ഈ വിവരം രാഹുൽ അറിഞ്ഞുമില്ല. വളരെ ബുദ്ധിപരമായി അതിൽനിന്നും കൈ കൊടുത്ത് പിരിയുന്ന ഒരു വിഷ്വൽ മാത്രം മീഡിയയ്ക്ക് നൽകി രാഹുലിനെയും ബ്ലാക്ക് മെയിൽ ചെയ്യാനാണ് അൻവർ ശ്രമിച്ചത്. നേരം പുലർന്ന് അഞ്ചുമണി മുതൽ തുടങ്ങി മാധ്യമങ്ങൾ രാഹുലിന്റെ വിഷ്വൽ കാണിച്ചപ്പോൾ മാത്രമാണ് താനും ചതിക്കപ്പെട്ടു ഒന്നും തന്റെ രഹസ്യ സന്ദർശനം പരസ്യമായി എന്നും
രാഹുലിനും മനസ്സിലായത്.
രാവിലെ മുതൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനും മറുപടികളില്ലായിരുന്നു. വിഡി സതീശൻ ആകട്ടെ രാഹുലിനെ തള്ളി അദ്ദേഹത്തെ വ്യക്തിപരമായി ശാസിച്ചു എന്ന് പോലും മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ കെപിസിസി പ്രസിഡണ്ടും സന്ദർശനത്തെ തള്ളിപ്പറഞ്ഞതോടെ രാഹുൽ ഒറ്റപ്പെട്ടു. 11 മണിയോടെ രാഹുൽ തന്നെ പാർട്ടി ഏൽപ്പിച്ചതല്ലെന്നും തന്റെ സ്വന്തം താൽപര്യത്തിൽ പോയതാണ് എന്നും പറഞ്ഞ് തടി തപ്പി.
എന്തായാലും ഒറ്റയ്ക്ക് ക്രെഡിറ്റ് എടുക്കാൻ പോയ രാഹുൽ മാങ്കൂട്ടം അവസാനം ഇളിഭ്യനായി മടങ്ങേണ്ടി വന്നതും, നേതൃത്വത്തിലെ കണ്ണിലെ കരടായി മാറിയതും വളരെ പെട്ടെന്ന് ആയിരുന്നു. പിണറായി വിജയനെ പോലും ബ്ലാക്ക് ചെയ്യാൻ മടിയില്ലാത്ത അൻവറിന് മുമ്പിൽ രാഹുൽ വെറും രാഹുൽ മാത്രമായിരുന്നു എന്ന് രാഹുൽ അറിഞ്ഞിരുന്നില്ല.