
ഐപിഎല്‍ ഫൈനല്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ആർസിബിക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍ട്ട് കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍.
ബെംഗളൂരുവിന്റെ അവസാന പരിശീലന സെഷനില്‍ നിന്ന് ഫില്‍ സാള്‍ട്ട് വിട്ടുനിന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സാള്‍ട്ടിനെ പോലുള്ള മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ആർസിബിക്ക് വമ്ബൻ തിരിച്ചടിയായിരിക്കും നല്‍കുക.
2025 ഐപിഎല്‍ ഫൈനല്‍; മഴമൂലം കളി ഉപേക്ഷിച്ചാല്‍ കിരീടം ഉയർത്തുക ആ ടീംനീണ്ട 18 വർഷത്തെ കിരീടം വരച്ച അവസാനിപ്പിക്കാനാണ് ഇരു ടീമുകളും നാളെ കളത്തില്‍ ഇറങ്ങുന്നത്. നാളത്തെ ഫൈനല്‍ പോരാട്ടത്തില്‍ ഏത് ടീം വിജയിച്ചാലും പുതിയ ചാമ്ബ്യന്മാരെ ആയിരിക്കും ഐപിഎല്ലിന് ലഭിക്കുക. ക്വാളിഫയർ വണ്ണില്‍ പഞ്ചാബിനെ വീഴ്ത്തിയാണ് ആർസിബി ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത് ക്വാളിഫയർ രണ്ടില്‍ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബും ബംഗളുരുവും 36 മത്സരങ്ങളില്‍ ആണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും 18 വിജയങ്ങളുമായി ഒപ്പത്തിനൊപ്പം ആണ് ഉള്ളത്. ഈ സീസണില്‍ 3 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും വിജയവും ബംഗളൂരുവിനൊപ്പം ആയിരുന്നു.
അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനല്‍ തീപാറും!ഇത് നാലാം തവണയാണ് ആർസിബി ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍ ഇതുവരെ കിരീടം നോടാൻ സാധിച്ചിട്ടില്ല. ഈ സീസണില്‍ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തിയത്. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണില്‍ ആർസിബി ചെന്നൈയെ കീഴടക്കിയത്.
എന്നാല്‍ മൂന്നാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്.