ഐപിഎൽ പൂരം കൊടിയിറങ്ങി.സായ് സുദർശനും വെെഭവ് സൂര്യവംശിയും സീസണിലെ താരങ്ങൾ.

ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സ്വന്തമാക്കി.സീസണില്‍ 759 റണ്‍സുമായാണ് സായ് സുദര്‍ശന്‍ റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലേയര്‍ പുരസ്കാരവും സായ് സുദര്‍ശനാണ്.സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ള്‍(88) നേടിയതിനുള്ള പുരസ്കാരവും സായ് സ്വന്തമാക്കി.ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി.ഐപിഎല്ലില്‍ ഏറ്റവും കടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് 25 വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് പേസര്‍ പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി.

ഐപിഎല്ലിലെ ഫെയർ പ്ലേ പുരസ്കാരം പതിവുപോലെ ചെന്നൈ സൂപ്പർ കിംഗ്സ് ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം കാമിന്ദു മെൻഡിസിനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കാന്‍ ബൗണ്ടറിയിലെടുത്ത ക്യാച്ചാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരം രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവൻഷിക്കാണ്. സീസണില്‍ 206 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് വൈഭവ് മികച്ച സ്ട്രൈക്കറായത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ ബൗളര്‍ക്കുള്ള പുരസ്കാരം ഗുജറാത്തിന്‍റെ മുഹമ്മദ് സിറാജാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരത്തിനുള്ള പുരസ്കാരം സീസണില്‍ 40 സിക്സുകള്‍ പറത്തിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നിക്കോളാസ് പുരാന്‍ സ്വന്തമാക്കി.

  • Related Posts

    നാലാം ദിനം നിർണ്ണായകം,ലീഡ്സ് ടെസ്റ്റ് ആവേശകരമായ നിലയിലേക്ക്

    ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47* റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി…

    ഐപിഎൽ ഫെെനൽ ഇന്ന്,കോഹ്ലിയെക്കാത്ത് കന്നിക്കിരീടം..

    ഐപിഎല്‍ ഫൈനല്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ആർസിബിക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍ട്ട് കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ബെംഗളൂരുവിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ