രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം ആയി,യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി സമ്മതിച്ച് സെെന്യം..

ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്പ്പെട്ടതായി സമ്മതിച്ച് സെെന്യം.
നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന.

യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതല്ല ഇപ്പോള്‍ പ്രധാനം. എന്തുകൊണ്ടാണ് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിന് എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദവും അദ്ദേഹം തള്ളി. എത്ര വിമാനങ്ങളാണ് യുദ്ധത്തിനിടെ നഷ്ടമായതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

നമ്മള്‍ വരുത്തിയ തന്ത്രപ്രധാനമായ തെറ്റുകള്‍ മനസിലാക്കാൻ സംഘർഷം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഈ പിഴവുകള്‍ മനസിലാക്കി യുദ്ധവിമാനങ്ങളിലെ ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ച്‌ പാകിസ്താനെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പാകിസ്താനുമായുള്ള സംഘർഷത്തിനിടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് ഇന്ത്യ സമ്മതിക്കുന്നത്.

നേരത്തെ പാകിസ്താൻ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്ത് വന്നിരുന്നില്ല. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനെ ആക്രമിച്ചത്.

  • Related Posts

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ഫ്ളാഷ്കേരളയുടെ കോട്ടയം ജില്ലപഞ്ചായത്ത്‌ ഡിവിഷൻ പ്രവചനം 2025 UDF – 14 LDF- 9 1 Vaikom -LDF 2 Velloor -LDF 3 Kaduthuruthy -UDF 4 Uzhavoor -UDF 5 Kuravilangad -UDF 6 Bharananganam-UDF 7 Poonjar-UDF…

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വാർത്തകളിൽ അടിമുടി അവ്യക്തത.. പരാതിക്കാരന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ രേഖയിൽ പറയുന്ന വിവരങ്ങൾ അല്ല പഞ്ചായത്ത് അംഗത്തിന് പഞ്ചായത്തിൽ നിന്നും വിവരാവകാശ മായി നൽകിയത്. പഞ്ചായത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ ഇത്തരം…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം