ഇടുക്കി: കെപിസിസി, ഡിസിസി പുനസംഘടനകളില്‍ തലമുറമാറ്റം നടപ്പിലാക്കണമെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെ ഇടുക്കി ഡിസിസി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം.

തൊടുപുഴ:ഡിസിസി യോഗത്തിൽ വാക്കേറ്റം, രാൽജീവ് ഭവനില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഭവം. മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി അധ്യക്ഷനുമായിരുന്ന ഇഎം ആഗസ്തി ജില്ലയില്‍ തനിക്ക് മല്‍സരിക്കാന്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. ജില്ലയിലെ പകുതിയോളം സീറ്റുകളില്‍ മാറി മാറി മല്‍സരിച്ച്‌ തോറ്റ മുന്‍ എംഎല്‍എയുടെ അവകാശവാദത്തിനെതിരെ ഡിസിസി പ്രസിഡന്‍റ് സിപി മാത്യു രംഗത്തു വന്നതാണ് തര്‍ക്കങ്ങളിലേയ്ക്ക് നയിച്ചത്.

ജില്ലയില്‍ ഡിസിസി അധ്യക്ഷ സ്ഥാനവും ജില്ലാ ബാങ്ക് പ്രസിഡന്‍റ് സ്ഥാനവും എംഎല്‍എ പദവിയും ഒന്നിച്ച്‌ വഹിച്ച ഒരാള്‍ താങ്കളല്ലാതെ വെറെ ഇല്ലെന്ന് സിപി മാത്യു പറഞ്ഞു. എന്നിട്ടും, ചെറുപ്പക്കാരനായ ഡീന്‍ കുര്യാക്കോസ് മല്‍സരിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തെ തോല്‍പിക്കാന്‍ താങ്കള്‍ തീവ്രശ്രമങ്ങളാണ് നടത്തിയതെന്ന കാര്യം സുരേഷ് ബാബു കമ്മീഷന്‍റിപ്പോര്‍ട്ടിലുണ്ടെന്നും അത് പരസ്യപ്പെടുത്താന്‍ താന്‍ ആവശ്യപ്പെടുമെന്നും വരെ സിപി മാത്യു പറഞ്ഞു.

എന്നാല്‍ 50 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി ഈ ‘ചെര’ തുടങ്ങിയില്ലെന്നും പീരുമേട് സീറ്റില്‍ തനിക്ക് മല്‍സരിക്കണമെന്നുമായിരുന്നു ആഗസ്തിയുടെ നിലപാട്. ഇതോടെ മറ്റ് നേതാക്കളും ആഗസ്തിക്കെതിരെ തിരിഞ്ഞു. നിരവധി തവണ ജില്ലയില്‍ ഇടുക്കിയിലും പീരുമേട്ടിലും ഉടുമ്ബന്‍ചോലയിലുമായി മല്‍സരിച്ച്‌ തോറ്റ് ഒടുവില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലും ഇല്ലാത്ത അവസ്ഥയിലേയ്ക്ക് ഈ പാര്‍ട്ടിയെ എത്തിച്ചത് താങ്കളാണെന്ന് സിപി മാത്യുവും തിരിച്ചടിച്ചു. ഒന്നര മണിക്കൂര്‍ നേരം ഈ വാദപ്രതിവാദം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

താങ്കള്‍ക്ക് അവസരം ലഭിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നവരാണ് ജില്ലയിലെ രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ പുതു തലമുറയ്ക്ക് അവസരം കൊടുക്കണമെന്നും പുനസംഘടനയില്‍ ഇവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും യുവ നേതാക്കള്‍ ആവശ്യപ്പെട്ടു.

24 -ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ജില്ലയില്‍ ആദ്യമായി പങ്കെടുക്കുന്ന യോഗത്തിന്‍റെ വിജയത്തിനായുള്ള ആലോചനാ യോഗമാണ് ചേര്‍ന്നതെങ്കിലും, പുനസംഘടനയും ഭാരവാഹി വീതംവയ്പുമൊക്കെയായിരുന്നു ചര്‍ച്ചകള്‍.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ