മഴക്കാലത്തെ ഡ്രെെവിംഗ്, അപകട രഹിത യാത്രയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ വായിക്കാം ..

1. വേഗത കുറയ്ക്കുക:
നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക.

2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.

3. ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക:
മഴകൂടുതൽ ഉള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ പകല്‍സമയത്തും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഹെഡ്ലൈറ്റുകള്‍ ഓണാക്കുക.

4. ഹൈഡ്രോപ്ലേനിംഗ് ശ്രദ്ധിക്കുക: റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശ്രദ്ധിക്കുക, ഇത് ഹൈഡ്രോപ്ലേനിംഗിന് കാരണമാകും. വാഹനങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നതും, ബ്രേക്കിംഗും, സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം ഡ്രൈവ് ചെയ്യുന്ന വ്യക്തി നീയന്ത്രിക്കുന്നതാണ്. എങ്കിലും റോഡുമായി വാഹനത്തിന്‍റെ ബന്ധം സ്ഥാപിക്കുന്നത് ടയര്‍ മാത്രമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്‍റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്‍റെ താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ (Impeller action)ചാലുകളില്‍ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം നിലനിര്‍ത്തും. എന്നാല്‍ ടയറിന്‍റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറിന്‍റെയും റോഡിന്‍റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്. നിങ്ങളുടെ വാഹനം ഹൈഡ്രോപ്ലെയിന്‍ ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍, ആക്സിലറേറ്റര്‍ മെല്ലെ ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ പതിയെ മുന്നോട്ടു നീങ്ങുക.

5. ബ്രേക്കുകള്‍ പരിപാലിക്കുക: നനഞ്ഞ അവസ്ഥയില്‍ ഫലപ്രദമായ സ്റ്റോപ്പിംഗ് പവര്‍ നല്‍കുന്നതിന് നിങ്ങളുടെ ബ്രേക്കുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക.

6. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക:
യാത്രയ്ക്ക് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുകയും സാഹചര്യങ്ങള്‍ മാറുന്നതിന് തയ്യാറാകുകയും ചെയ്യുക.

7. ടേണ്‍ സിഗ്നലുകള്‍ നേരത്തെ ഉപയോഗിക്കുക:
മറ്റ് ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് പാത തിരിയുന്നതിനോ വാഹനം നിർത്തുന്നതിനോ വളരെ നേരത്തെ തന്നെ സിഗ്നല്‍ നല്‍കുക.

8. വലിയ ജംഗ്ഷനുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക:
നനഞ്ഞ റോഡുകള്‍ സ്റ്റോപ്പിംഗ് ദൂരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രതയോടെ ജംഗ്ഷനുകളില്‍ വാഹനമോടിക്കുക.

9. പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക:
നിങ്ങളുടെ വാഹനത്തിന്‍റെ നിയന്ത്രണം നിലനിര്‍ത്താന്‍ ക്രമാനുഗതമായി അക്സിലറേഷൻ, വേഗത കുറയ്ക്കല്‍ എന്നിവ നടത്തുക.

10. വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ശ്രദ്ധിക്കുക:
നിങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ഒപ്റ്റിമല്‍ ദൃശ്യപരതയ്ക്കായി ആവശ്യമെങ്കില്‍ അവ മാറ്റിസ്ഥാപിക്കുകയും ചെയ്യുക.

11 എപ്പോഴും ശ്രദ്ധാലുവായിരിക്കുക:
റോഡിലും ചുറ്റുപാടുമുള്ള അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാഹനത്തിനുള്ളിലെ മറ്റു ശബ്ദങ്ങള്‍ കുറയ്ക്കുക.

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧 തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.

“റോഡ് നിയമങ്ങൾ പാലിക്കാം.
അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കാം.
അപകടരഹിതയാത്ര തുടരാം.

  • Related Posts

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട്…

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    *സയൻസ് സിറ്റി ഉദ്ഘാടനം: കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കിൽ എടുത്തു.* കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..