
നിലംബൂർ:കൊടുവള്ളിക്കായി വാശി പിടിച്ചതോടെയാണ്
അൻവർ യുഡിഎഫിന് പുറത്തായത് .സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്ബൂർ തെരഞ്ഞെടുപ്പില്‍ അൻവറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റിനെച്ചൊല്ലിയായിരുന്നു അൻവറിന്റെ വിയോജിപ്പ്. “മുസ്ലിം ലീഗ് സീറ്റായ കൊടുവള്ളിയാണ് അൻവർ ആഗ്രഹിച്ചത്,” കെ പി സി സി ഭാരവാഹിയായ നേതാവ് പറഞ്ഞു. “എന്നാല്‍, കോണ്‍ഗ്രസുമായുള്ള കാര്യങ്ങള്‍ ഒത്തുതീർപ്പാക്കാൻ അൻവറിനോട് ലീഗ് ആവശ്യപ്പെട്ടു. ഇത് ഒരിടത്തും എത്തില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരു പാർട്ടി മുന്നണിയുടെ ഭാഗമാകുന്നതിന് മുമ്ബ് തന്നെ സീറ്റ് വിഭജനം ചർച്ച ചെയ്യാനോ രേഖാമൂലം ഉറപ്പ് നല്‍കാനോ യു ഡി എഫിന് എങ്ങനെ കഴിയും?” അദ്ദേഹം ചോദിച്ചു.
ആര്യാടന് ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഇന്ന്; കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
എന്നാല്‍, യുഡിഎഫിലെ ഉന്നത നേതാക്കളുടെ അഭിപ്രായത്തില്‍, സ്ഥിതി കൂടുതല്‍ വഷളാക്കിയത് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ ഇടപെടലാണ്. പ്രതിസന്ധി പരിഹരിക്കാൻ, കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു നിയമസഭാ സീറ്റ് നല്‍കാനുള്ള സാധ്യത കോണ്‍ഗ്രസ് പരിഗണിക്കാമെന്ന് പ്രവീണ്‍ അൻവറിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. “കെപിസിസിയുടെ സമ്മതമില്ലാതെ എടുത്ത നീക്കമായിരുന്നു ഇത്,” ഒരു മുതിർന്ന യുഡിഎഫ് നേതാവ് പറഞ്ഞു. “ഇത് നിർണായകമായി. ഒരു സീറ്റിനായി രേഖാമൂലമുള്ള ഉറപ്പിനായി അൻവർ വിലപേശല്‍ ആരംഭിച്ചു,” അദ്ദേഹം പറഞ്ഞു.
അതേസമയം, അൻവറിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നു. കോഴിക്കോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച അട്ടിമറിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് അൻവർ ആരോപിച്ചിരുന്നു. വേണുഗോപാല്‍ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും അൻവർ പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. “പല മുതിർന്ന നേതാക്കളും അൻവറുമായി ചർച്ചകള്‍ നടത്തി. എന്നാല്‍, അദ്ദേഹം സ്വീകരിച്ച നിലപാടുകളിലെ പൊരുത്തക്കേട് ആ ചർച്ചകള്‍ മുന്നോട്ട് പോകുന്നതിനു തടസ്സമായി. അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയെ കളങ്കപ്പെടുത്തുകയായിരുന്നു. നിലമ്ബൂരില്‍ മത്സരിക്കുകയോ വിജയിക്കാവുന്ന ഒരു സീറ്റ് നേടുകയോ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്ന് ഇത് വ്യക്തമാക്കി. അതിനാല്‍, തല്ക്കാലം ആ വാതില്‍ അടയ്ക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. യുഡിഎഫ് ചെയർമാനെ അൻവർ മോശമായി കൈകാര്യം ചെയ്യുമ്ബോള്‍ അദ്ദേഹവുമായി ഒരു ഒത്തുതീർപ്പിനും സാധ്യതയില്ല, “ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, ഈ തർക്കങ്ങള്‍ മൂലം മത്സര രംഗത്ത് എല്‍ഡിഎഫിനെതിരെ തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെട്ടതായാണ് പല യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. അൻവർ സംഭവം കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവർ ആശങ്കപ്പെടുന്നു. “സതീശനും നിലമ്ബൂരിലെ പാർട്ടി ചുമതലയുള്ള എപി അനില്‍ കുമാറും സ്വീകരിച്ച നിലപാട് ശരിയായിരുന്നു. അൻവറിന്റെ സമ്മർദ്ദത്തിന് അവർ വഴങ്ങിയില്ല,” ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.
അന്‍വറിനെ ആര്‍ക്കും വേണ്ടാതായതെന്ത്?, നിലമ്ബൂരില്‍ ഇരുമുന്നണികള്‍ക്കും പറയാനുണ്ട്, വോട്ടിന്റെ കണക്കുകള്‍
അൻവറിനെ സംബന്ധിച്ച് വരാനിരിക്കുന്ന ദിവസങ്ങള്‍ രാഷ്ട്രീയ അതിജീവനത്തിന് നിർണായകമായിരിക്കും, ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് അദ്ദേഹം നേരിടുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അൻവറിന് ഡി ഐ സി എന്ന പാർട്ടി, അതിന് ശേഷം, സി പി എം പിന്നീട് കെ പി സി സി പ്രസിഡന്റായിരുന്ന കെ. സുധാകരൻ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ സാഹചര്യമല്ല നിലവിലുള്ളത്.