നടി ദീപികക്ക് കാൻസർ സ്ഥിതികരിച്ചു

നടി ദീപിക കക്കറുടെ ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച്‌ ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച്‌ വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി.രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക വിധേയായത്.

‘ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു” എന്നാണ് ഷൊയ്ബ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് തനിക്ക് ലിവര്‍ കാന്‍സര്‍ സ്ഥിരകീകരിച്ച വിവരം ദീപിക പങ്കുവച്ചത്. ഇതുവരെ അനുഭവിച്ചതില്‍ വച്ച്‌ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോഗത്തെ നേരിടാന്‍ പോവുകയാണെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തില്‍ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയതെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദീപിക കക്കര്‍. സസുരാല്‍ സിമര്‍ കാ എന്ന സീരിയിലിലൂടെയാണ് നടി ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് അടക്കമുള്ള നിരവധി ടെലിവിഷന്‍ ഷോകളിലും മ്യൂസിക് വീഡിയോകളിലും ദീപിക വേഷമിട്ടിട്ടുണ്ട്. പല്‍ട്ടന്‍ എന്ന ചിത്രത്തില്‍ കാമിയോ റോളിലും നടി വേഷമിട്ടിട്ടുണ്ട്

  • Related Posts

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫല പ്രവചനം… വാർഡ് 1-LDF- 2.UDF 3.LDF 4.LDF 5.BJP 6.UDF 7.UDF 8.LDF 9.LDF 10.UDF 11.LDF 12.LDF/BJP 13.UDF 14.UDF 15.UDF വ്യക്തമായുള്ള വിലയിരുത്തൽ UDF-7,LDF-6,BJP-1,കടുത്ത മത്സരം -1

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് യൂഡിഎഫ്‌ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉൾകാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. യു ഡി എഫ് ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം