കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണം വഴി കേരളത്തിലുടനീളം ആയിരം കോടി രൂപയോളം വിതരണം ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ ഉണ്ടാകുന്ന വിവിധ തരം പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സഹകരണ വകുപ്പുകൾ ചെയ്യുന്നത്. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ജീവിതത്തിലും സഹകരണ വകുപ്പ് നിർണായക പങ്കു വഹിക്കുന്നുണ്ട്. ഉത്പാദന രംഗത്തിൽ കൂടെ സഹകരണ പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ അപേക്ഷിച്ച് വായ്പ അടക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് നൽകുന്ന സഹായങ്ങൾ ഉൾപ്പടെ കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനാകെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നും ലഭിച്ചിട്ടുളള അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള ഫയൽ അദാലത്തിനോടനുബന്ധിച്ച് പരിശോധിച്ച് അർഹതയുള്ള 801 അപേക്ഷകളിലായി ആകെ 8,77,34,989 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. പറവൂർ താലൂക്കിൽ നിന്നുളള 106 അപേക്ഷകളിലായി 1,14,63,591 രൂപയും , കുന്നത്തുനാട് താലൂക്കിൽ നിന്നുളള 124 അപേക്ഷകളിലായി 1,09,31,651 രൂപയും, കോതമംഗലം താലൂക്കിൽ നിന്നുളള 123 അപേക്ഷകളിലായി 1,16,40,578 രൂപയും, മൂവാറ്റുപുഴ താലൂക്കിൽ നിന്നുളള 114 അപേക്ഷകളിലായി 1,52,82,833 രൂപയും, കണയന്നൂർ താലൂക്കിൽ നിന്നുളള 120 അപേക്ഷകളിലായി 1,53,14,662 രൂപയും, കൊച്ചി താലൂക്കിൽ നിന്നുളള 131 അപേക്ഷകളിലായി 1,32,29,871 രൂപയും, ആലുവ താലൂക്കിൽ നിന്നുളള 35 അപേക്ഷകളിലായി 54,55,505 രൂപയും കേരള ബാങ്കിൽ നിന്നുളള 48 അപേക്ഷകളിലായി 44,16,298 രൂപയും ഉൾപ്പടെ ആകെ 801 അപേക്ഷകളിലായാണ് 8,77,34,989 രൂപ അനുവദിച്ചിട്ടുളളത്. 2008-ൽ റിസ്ക് ഫണ്ട് പദ്ധതി ആരംഭിച്ചതു മുതൽ നാളിതുവരെ 1,22,227 വായ്പകളിലായി 970.24 കോടി രൂപയുടെ റിസ്ക് ഫണ്ട് മരണാനന്തര/ചികിത്സാ ധനസഹായം ബോർഡിൽ നിന്നും അനുവദിച്ചു നൽകിയിട്ടുണ്ട്. നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം നാളിതുവരെ ആകെ 45,167 വായ്പകളിലായി 410.33 കോടി രൂപയുടെ റിസ്ക് ഫണ്ട് മരണാനന്തര ചികിത്സാ ധനസഹായവും അനുവദിച്ചു നൽകിയിട്ടുണ്ട്.

കാക്കനാട് കേരള ബാങ്ക് എം വി ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്കുകൾക്കുള്ള റിസ്ക് ഫണ്ട് വിതരണം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ ,തൃക്കാകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, സംസ്ഥാന സഹകരണ യൂണിയൻ അംഗം വി എം ശശി, കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി സജീവൻ , ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ വി സലിം , സർക്കിൾ സഹകരണ യൂണിയൻ കോതമംഗലം ചെയർമാൻ കെ കെ ശിവൻ,സർക്കിൾ സഹകരണ യൂണിയൻ കുന്നത്തുനാട് ചെയർമാൻ എം ഐ ബീരാസ്,സർക്കിൾ സഹകരണ യൂണിയൻ മൂവാറ്റുപുഴ ചെയർമാൻ അനിൽ ചെറിയാൻ,ജോയിന്റ് രജിസ്ട്രാർ (ജനറൽ )ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ,പാക്സ് അസോസിയേഷൻ പ്രസിഡന്റ് കെ പി ബേബി,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജിജോ വർഗ്ഗീസ്,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സെക്രട്ടറി എം സി ഷിനിൽ, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ആർ അനീഷ്,ബോർഡ് ജോയിന്റ് രജിസ്ട്രാർ/സെക്രട്ടറി കെ ജയകുമാർ,ബോർഡ് അസിസ്റ്റന്റ് രജിസ്ട്രാർ/മാനേജർ സിദ്ധി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ