
എട്ടുവരിപ്പാതയിൽ കാർ നിർത്തി യുവതിയുമായി ബിജെപി നേതാവിന്റെ വീഡിയോ ലീക്കായി :പിന്നാലെ കേസ്:നേതാവ് ഒളിവിൽ
ഭോപ്പാൽ :മധ്യപ്രദേശിൽ എട്ടുവരിപ്പാതയിൽ യുവതി യുമായി ബിജെപി നേതാവിന്റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കേസ്.
അതേസമയം, ധാക്കഡ് പാര്ട്ടി ഭാരവാഹിയല്ലെന്നാണ് ബി.ജെ.പി നേതാക്കള് പറയുന്നത്. ധാക്കഡിന് പാര്ട്ടിയുമായി ബന്ധമുണ്ടെന്ന റിപ്പോര്ട്ടുകള് ഭാരതീയ ജനതാ പാര്ട്ടി നിഷേധിച്ചു. ധാക്കഡ് ഓണ്ലൈനായി പ്രാഥമിക അംഗത്വം എടുത്തിരുന്നുവെന്നും എന്നാല് അദ്ദേഹം ബിജെപി നേതാവല്ലെന്നും ബിജെപിയുടെ മന്ദ്സൗര് ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പറഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യയും മന്ദ്സൗര് ജില്ലാ പഞ്ചായത്തിലെ അംഗമാണ്. കേസെടുത്തതിന് പിന്നാലെ ധാക്കഡ് മഹാസഭ യൂത്ത് അസോസിയേഷന് അദ്ദേഹത്തെ ദേശീയ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
വീഡിയോ പുറത്തുവന്നതിനുശേഷം, ധാക്കദിന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നെന്നും പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.