ആലപ്പുഴ ജില്ലയിൽ അനധികൃതമായി മീൻ പിടിച്ചാൽ നടപടി
അനധികൃതമായി മീൻ പിടിച്ചാൽ നടപടി വേമ്പനാട് കായലിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. വേമ്പനാട് കായലിലും മറ്റ് പൊതു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിന് രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ…
കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണം വഴി കേരളത്തിലുടനീളം ആയിരം കോടി രൂപയോളം വിതരണം ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഉണ്ടാകുന്ന വിവിധ തരം പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് സഹകരണ…
എറണാകുളം ജില്ലയിൽ സ്മാർട്ട്സിറ്റി മിഷൻ പദ്ധതികൾ പൂർത്തീയാകുന്നു..
കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലാണ് സ്മാർട്ട് സിറ്റി മിഷൻ പദ്ധതികൾ പൂർത്തീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച കൽവത്തി ഹയർസെക്കണ്ടറി സ്കൂൾ, കോഞ്ചേരി പാലം, കൽവത്തി സ്മാർട്ട്…
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ പൊതു, സ്വകാര്യമേഖലകളിൽ 10 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇൻ്റേണൽ കമ്മിറ്റി രൂപീകരിക്കേണ്ടതും ഈ വിവരം ഷീ ബോക്സ് പോർട്ടലിൽ അപ്…
മരങ്ങാട്ടുപിള്ളി പള്ളി ഇനി കടപ്ലാമറ്റം ഫൊറോനയിൽ
പാലാ രൂപതയിൽ പുതുതായി രൂപീകരിച്ച കടപ്ലാമറ്റം ഫൊറോനയിൽ മരങ്ങാട്ടുപള്ളി പള്ളിയെയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ഫൊറോനകൾ പ്രഖ്യാപിച്ചത്. നിലവിൽ കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന മരങ്ങാട്ടുപിള്ളി പള്ളി മേഖലയിലെ പുരാതന ക്രൈസ്തവ ദേവാലയമാണ്.…
വക്കച്ചൻ മറ്റത്തിലിന്റെ സഹോദരി അന്തരിച്ചു.
പാലാ: വാഴയില്‍ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ) ഭാര്യ മറിയമ്മ സിറിയക്ക് – 75 നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയില്‍ നടത്തപ്പെടുന്നതാണ്.വക്കച്ചൻ മറ്റത്തിൽex.MP സഹോദരനാണ്.
ഐപിഎൽ ഫെെനൽ ഇന്ന്,കോഹ്ലിയെക്കാത്ത് കന്നിക്കിരീടം..
ഐപിഎല്‍ ഫൈനല്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ആർസിബിക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍ട്ട് കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ബെംഗളൂരുവിന്റെ…
ആയിരം പൂർണ്ണചന്ദ്രനെക്കണ്ട് തേറംബിൽ രാമക്യഷ്ണൻ
ഹൃദമാണ് എന്റെ സമ്ബാദ്യം; സ്ഥാനമാനങ്ങളല്ല. മറ്റ് പദവികളല്ല- ഇടവത്തിലെ ഉത്രം നാളില്‍ (ജനനം 1941 ജൂണ്‍ ആറിന്) 84-ാം പിറന്നാളുണ്ണുന്ന തേറമ്ബില്‍ രാമകൃഷ്ണൻ വാക്കുകള്‍ സൗമ്യമായി ചുരുക്കി.എന്നാല്‍ അന്നും ഇന്നും പ്രവൃത്തിയിലും വാക്കിലും തേറമ്ബില്‍ സൗമ്യൻ. നിയമസഭാ മുൻ സ്പീക്കർ, മൂന്നു…
പാലാ രൂപതയിൽ പുതിയ മൂന്ന് ഫോറോനകൾ കൂടി
കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനകളായി ഉയര്‍ത്തുന്നത്. ഇതുവരെ 17 ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്. പുതിയതായി രൂപം കൊള്ളുന്ന ഫൊറോനകള്‍ നിലവില്‍ വരുന്നത് എട്ടിന് പന്തക്കുസ്ത തിരുനാളോടു കൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയില്‍ ബിഷപ് മാര്‍…
ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു-33-ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന്‍ കളി അവസാനിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാസന്‍ വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട് ക്ലാസന്‍ വ്യക്തമാക്കിയതിങ്ങനെ… “എന്നെ സംബന്ധിച്ചിടത്തോളം…