ആര്യാടന് 8 കോടിയുടെ ആസ്തി, സത്യവാങ്മുലം

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്. രണ്ട് കേസുകളാണ് ഷൗക്കത്തിന്റെ പേരിലുള്ളത്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള കേസുകളാണ്.

നിലമ്ബൂരില്‍ അന്‍വര്‍ പോരാട്ടത്തിന്; നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; ബിജെപിയും മത്സരരംഗത്ത്

പിവി അന്‍വറിനെ കൊല്ലാന്‍ ആര്യാടന്‍ ഷൗക്കത്തും കൂട്ടരും ഗൂഢാലോചന നടത്തിയെന്നതാണ് ആദ്യ കേസ്. പൂക്കോട്ടുംപാടം സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തുകയും നിയമവിരുദ്ധമായി സംഘം ചേരുകയും ചെയ്തതിനാണ് ഷൗക്കത്തിനെതിരായ രണ്ടാമത്തെ കേസ്. നിലമ്ബൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ ഷൗക്കത്ത് ഉള്‍പ്പെടെ 500 പേരാണ് ഉള്ളത്. പിവി അന്‍വര്‍ എംഎല്‍എയായിരിക്കെയാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായ ഈ രണ്ട് കേസുകളും എടുത്തത്.

അതേസമയം, മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞദിവസമാണ് സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ മണ്ഡലത്തിലെത്തിയ സ്വരാജ് പ്രചാരണം ആരംഭിച്ചു.

  • Related Posts

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ഫ്ളാഷ്കേരളയുടെ കോട്ടയം ജില്ലപഞ്ചായത്ത്‌ ഡിവിഷൻ പ്രവചനം 2025 UDF – 14 LDF- 9 1 Vaikom -LDF 2 Velloor -LDF 3 Kaduthuruthy -UDF 4 Uzhavoor -UDF 5 Kuravilangad -UDF 6 Bharananganam-UDF 7 Poonjar-UDF…

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത വാർത്തകളിൽ അടിമുടി അവ്യക്തത.. പരാതിക്കാരന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ രേഖയിൽ പറയുന്ന വിവരങ്ങൾ അല്ല പഞ്ചായത്ത് അംഗത്തിന് പഞ്ചായത്തിൽ നിന്നും വിവരാവകാശ മായി നൽകിയത്. പഞ്ചായത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ ഇത്തരം…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി. ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    മരങ്ങാട്ടുപിള്ളിയിൽ യുഡിഎഫ് തരഗം എന്ന സൂചന. 7 സീറ്റ് വരെ യുഡിഎഫിന്, രണ്ട് സീറ്റിൽ മുന്നേറ്റവുമായി ബിജെപി.  ആർക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഫ്ളാഷ് കേരള സർവ്വേ ഫലം..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    ജില്ലാ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കും,സർവ്വേ ഫലം വായിക്കാം ..

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം  കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടത്തി.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    കുറവിലങ്ങാട് യുഡിഎഫ് നേത്യയോഗം ചേർന്നു.

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ അഴിമതി വിവരങ്ങളിൽ അവ്യക്തത. പഞ്ചായത്തിൽ നിന്നുള്ള വിവരാവകാശത്തിൽ അങ്ങനെയൊരു ഫണ്ട് ചെലവഴിച്ചതായി രേഖയില്ല, ട്വിസ്റ്റ്!!

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം