
പാലക്കാട് തിരഞ്ഞെടുപ്പ് സമയത്തും രാഹുൽ മാങ്കൂട്ടം രഹസ്യമായി തന്നെ വന്നു കണ്ടുവെന്ന് പിവി അൻവർ .ഇന്നുവരെ താൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടാതെ നാലുദിവസം മുൻപ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തന്നെ മഞ്ചേരിയില്‍ വന്ന് തന്നെ കണ്ടിരുന്നു. അതും ആരോടും പറഞ്ഞിട്ടില്ല. പിന്നീടു കെ. സുധാകരൻ തന്നെയാണ് അത് പുറത്തുപറഞ്ഞതെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയേക്കുറിച്ചും അൻവർ പ്രതികരിച്ചു, രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞദിവസം രാത്രി തന്നെ വന്നുകണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. പിണറായിസത്തെ താഴെയിറക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ വളരെ സൗഹാർദപരമായി സംസാരിച്ചു. കാത്തിരിക്കാൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായിരിക്കുമ്ബോഴും അദ്ദേഹം ഇതുപോലെ തന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു. അന്ന് പരിപൂർണ പിന്തുണ നല്‍കിയിട്ടുണ്ട്. അതൊന്നും ഇന്നുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുല്‍. യുഡിഎഫില്‍ പിണറായിസത്തിനെതിരേ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുവനേതാവാണ് അദ്ദേഹമെന്നും അൻവർ പറഞ്ഞു.
അതുപോലെ നാലുദിവസംമുൻപ് കെ. സുധാകരനും മഞ്ചേരിയില്‍വന്ന് തന്നെ കണ്ടു. ആരോടും പറഞ്ഞിട്ടില്ല. കെ. സുധാകരനല്ലേ അത് പുറത്തുപറഞ്ഞത്. ഒരു സ്വകാര്യ സംഭാഷണവും താനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. പിന്നെ എന്നെ ചവിട്ടിത്താഴ്ത്തുന്നതെന്തുകൊണ്ടാണ്? മുൻ മലപ്പുറം പോലീസ് മേധാവി സുജിത്ദാസ് അഞ്ചുദിവസമായി തന്നെ വിളിച്ച ഫോണ്‍ കോള്‍ മുൻപ് പുറത്തുവിട്ടിരുന്നു. അത് തന്റെ വീട്ടിലെ കാര്യത്തിനല്ല. താൻ ആ കോളുകള്‍ പുറത്തുവിട്ടില്ലായിരുന്നെങ്കില്‍ പോലീസിലെ ഈ തോന്നിവാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുമായിരുന്നോ? ജനങ്ങള്‍ അതിലെ സത്യസന്ധത ഉറപ്പുവരുത്തിയത് ആ ഫോണ്‍കോള്‍ വഴിയാണ്. അത് പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തതാണെന്നും അൻവർ പറഞ്ഞു