അൻവറിന്റെ ദൂതൻ സിപിഎം നേത്യത്വവുമായി രഹസ്യ ചർച്ച നടത്തി.

നെറികെട്ട രാഷ്ട്രീയം കളിക്കുന്നവർക്കു ഇത് തന്നെയാണ് അവസ്ഥ. തോളോട് തോള്‍ ചേർന്ന് നിന്നവരെ ഒക്കെ ഒരു സുപ്രഭാതത്തില്‍ മറന്നു അവരുടെ അടിവേരിളകുന്ന വിധത്തില്‍ തെറിയും പറഞ്ഞ് മറു കണ്ഠം ചാടിയിട്ടുള്ള അൻവറിന് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ല

പിണറായിസത്തേ താഴെ ഇറക്കുന്നതിലും ഇപ്പോള്‍ ലക്ഷ്യം യു ഡി എഫിനെ തോപ്പിക്കുക എന്നതാണ്‌ അൻവർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി നിലമ്ബൂരില്‍ പി വി അൻവർ എന്ത് കളിക്കും തയ്യാറാവുകയാണ്‌. ഇലക്ഷനില്‍ തനിക്ക് വോട്ട് കിട്ടിയില്ലേലും യു ഡി എഫിനെ തോപ്പിക്കുക മാത്രമാണ്‌ അൻവർ ലക്ഷ്യം വയ്ക്കുന്നതും. നിലമ്ബൂരില്‍ ഇടത് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാതെ യു ഡി എഫ് വോട്ടുകള്‍ പരമാവധി പിടിക്കുക എന്ന ദൗത്യം ആയിരിക്കും പി വി അൻവറിനു നല്കുക. മാത്രമല്ല തിരിച്ചുവരവ് വേണം എങ്കില്‍ എം സ്വരാജിനെ ജയിപ്പിക്കണം എന്ന് നിർദ്ദേശവും സി പി എം പി വി അൻവറുടെ ദൂതന്മാരേ അറിയിച്ചു കഴിഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ ബി ജെ പിയുടെ വോട്ടുബാങ്കില്‍ വൻ ഇടിവുണ്ടാക്കിയാണ്‌ പി വി അൻ വർ ജയിച്ചത്. 2016ല്‍ നിയമ സഭാ ഇലക്ഷനില്‍ 12284 വോട്ടുകള്‍ നേടിയ എൻ ഡി എക്ക് 2021ലെ നിലമ്ബൂർ നിയമ സഭാ ഇലക്ഷനില്‍ കിട്ടിയത് വെറും 8440 വോട്ടുകള്‍ മാത്രമായിരുന്നു. സംസ്ഥാന വ്യാപകമായി ബി ജെ പിയുടെ വോട്ടുകള്‍ 4 % വരെ കൂടിയപ്പോള്‍ 17000 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്തായിരുന്നു നിലമ്ബൂരില്‍ 8560 വോട്ടുകളുടെ കുറവോടെ വെറും 8440 വോട്ടുകള്‍ മാത്രം കിട്ടിയത്.

അതായത് നിലമ്ബൂരില്‍ 2021ല്‍ ബി ജെ പിക്ക് കുറഞ്ഞതും ചോർന്നതും 8000ത്തോളം വോട്ടുകള്‍ ആയിരുന്നു. 2016ലെ ഇലക്ഷനേ വയ്ച്ച്‌ നോക്കിയാല്‍ മാത്രം ബി ജെ പിക്ക് 2021ല്‍ ബി ജെ പിക്ക് 3844 വോട്ടുകള്‍ ചോർന്നു പോയി. അതേ സമയം പി വി അൻ വർ ജയിച്ചതാകട്ടേ അതിനേക്കാള്‍ കുറഞ്ഞ 2706 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലും

പി വി അൻവർ ബി ജെ പിയുടെ വോട്ടുകള്‍ വിലക്കെടുത്തു എന്ന് അന്നേ ആക്ഷേപവും ഉണ്ടായിരുന്നു. പി വി അൻവർ അന്ന് തിളങ്ങി കൈ നിറയേ പണവുമായി നില്ക്കുന്ന കാലമായിരുന്നു. ജയിക്കാൻ എന്തും ചെയ്യുന്ന കാലം.ഇന്നിപ്പോള്‍ ഒരു രൂപ വീതം എല്ലാവരും സഹായമായി അയക്കണം എന്ന് ഇരന്ന് തെണ്ടുന്ന അവസ്ഥയാണ്‌ പി വി അൻ വർക്ക്. മാത്രമല്ല താൻ നഗ്നനാണ്‌ എന്നും തുണിയില്ലാതാക്കി എന്നും എനിക്ക് പണം ഇല്ലെന്നും, സ്വാധീനം ഇല്ലെന്നും താൻ തകർന്നു എന്നും ഒക്കെ പി വി അൻവർ നിലവിളിക്കുന്നു.

ഈ ഘട്ടത്തില്‍ ഇങ്ങിനെ നാടോടിയേ പോലെ ഒരു രൂപയ്ക്ക് പോലും യാചിക്കുന്ന അവസ്ഥയേക്കാള്‍ നല്ലത് പഴയ സി പി എമ്മിന്റെ കൂട്ടുകെട്ട് എന്നും പി വി അൻ വർ തിരിച്ചറിയുകയാണ്‌. ഇനി സി പി എമ്മില്‍ തിരികെ ചെന്നാല്‍ ഉള്ളില്‍ കയറ്റി എല്ലേലും കോലായിലോ മുറ്റത്തോ….പുറം പോക്കില്‍ ആയാലും കിടക്കാൻ പി വി അൻ വർ തയ്യാറാണ്‌. കാരണം അദ്ദേഹം പറയുന്നു ഇപ്പോള്‍ ഉടുതുണി പൊലും ഇല്ലാത്ത സ്ഥിയിലായി എന്നും ഒരു രൂപ പൊലും കൈയ്യില്‍ ഇല്ലെന്നും..ഇങ്ങിനെ കിടന്ന് കരഞ്ഞ് മെഴുകുന്ന വീഡിയോകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ