
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ വക മാറ്റി ചെലവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിന് പ്രതിവിധി ആയാണ് ഭാരതത്തില്‍ ഉടനീളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായം എത്തിക്കാന്‍ തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അഗ്രി സ്റ്റാക് രജിസ്‌ട്രേഷന്‍ പൂര്‍ണമാകുന്നതോടെ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി അടക്കം എല്ലാ ആനുകൂല്യവും നേരിട്ട് അക്കൗണ്ടിലെത്തും. ഇപ്പോള്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നവരും കതിര്‍ ആപ്പില്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും കൃഷിഭവന്‍ മുഖാന്തരം അഗ്രി സ്റ്റാക് രജിസ്‌ട്രേഷന്‍ എടുക്കണം.
രജിസ്റ്റര്‍ ചെയ്യാന്‍
ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവയുമായി കൃഷിഭവനില്‍ എത്തി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദേശീയതലത്തില്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. ഭാവിയില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാം.
പിഎം കിസാന്‍ പദ്ധതി ആനുകൂല്യം ഒന്നരക്കോടി കര്‍ഷകര്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത്. സര്‍ക്കാര്‍ സഹായം ഇടനിലക്കാരില്ലാതെ കര്‍ഷകരിലേക്ക് എത്തിക്കാനും കാര്‍ഷിക മേഖലയെ കൃത്യമായി നിരീക്ഷിക്കാനും വിവിധ പദ്ധതികള്‍ യഥാസമയം നടപ്പിലാക്കാനും ഇതിലൂടെകഴിയും.