
മോനിപ്പള്ളി:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ ന്യൂജൻറ് ജോസഫിനെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. തിരക്കിട്ട ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് പാലായിൽ എത്തിയ കെപിസിസി പ്രസിഡൻറ് ,ബ്ലോക്ക് പ്രസിഡണ്ട് ആശുപത്രിയിലാണ് എന്നറിഞ്ഞതോടെ അദ്ദേഹത്തെ കണ്ടേ മടങ്ങൂ എന്ന നിലപാട് എടുത്തു. പാലാ അരമന സന്ദർശനത്തിന് കൂടെയുണ്ടായിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയക്കനെയും കൂടെ കൂട്ടി അദ്ദേഹം ആശുപത്രിയിൽ എത്തുകയായിരുന്നു. രോഗ വിവരങ്ങൾ അന്വേഷിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ജോസഫ് വാഴക്കനെ പറഞ്ഞ് ഏൽപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ. ബിജു പുന്നത്താനവും ഒപ്പം ഉണ്ടായിരുന്നു