കർണ്ണാടക സർക്കാർ രാമനഗര ജില്ലയുടെ പേര് മാറ്റി,വിവാദം

കർണ്ണാടകയിലെ രാമനഗര ജില്ലയുടെ പേര് ബാംഗ്ളൂർ സൗത്ത് എന്നാക്കി മാറ്റി സംസ്ഥാന സർക്കാർ.ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചു..

കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജില്ലയാണ് ഇത്. അദ്ദേഹം ഈ ജില്ലയിലെ കനകപുര നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ബെംഗളൂരു സൗത്ത് ജില്ല എന്ന പുതിയ പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ്.

കർണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയില്‍ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകള്‍ ഉള്‍പ്പെടുന്നുണ്ട്.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ബിജെപിയും ജനതാദളും രംഗത്ത് വന്നു. ഒരു രാഷ്‌ട്രീയക്കാരന്റെ ‘ഭൂമിയുടെ വില വർദ്ധിപ്പിക്കാനുള്ള’ വെറും തന്ത്രമാണിതെന്ന് കേന്ദ്രമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി വിശേഷിപ്പിച്ചു. തങ്ങള്‍ അധികാരത്തില്‍ വരുമ്ബോള്‍ പേരുമാറ്റം പിൻവലിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഭൂമിയുടെ വില വർധിപ്പിക്കാനുള്ള ഉപമുഖ്യമന്ത്രിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് പേരുമാറ്റമെന്നും ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

‘അവർ എന്നേക്കും അധികാരത്തില്‍ തുടരുമോ? ഇപ്പോള്‍ അവർ ചെയ്തത് നേരെ തിരിച്ചാകും. എല്ലാത്തിനുമുപരി, ഈ മനുഷ്യൻ (ഡി കെ ശിവകുമാർ) ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഭൂമിയുടെ മൂല്യം വർദ്ധിപ്പിക്കാൻ തന്ത്രങ്ങള്‍ പയറ്റാൻ അദ്ദേഹത്തിന് അറിയാം. രാമനഗര ജില്ല ഇതിനകം തന്നെ കർഷകരുടെ ഭൂമിക്ക് മൂല്യം കൊണ്ടുവന്നില്ലേ?’എച് ഡി കുമാരസ്വാമി ചോദിച്ചു.

ജെഡിഎസ് യുവജന വിഭാഗം പ്രസിഡൻ്റ് നിഖില്‍ കുമാരസ്വാമിയും രാമ നഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ നീക്കത്തില്‍ പ്രീണന രാഷ്‌ട്രീയമുണ്ടെന്ന് നിഖില്‍ കുമാരസ്വാമി ആരോപിച്ചു. ‘ഈ സ്ഥലവും അതിന്റെ പേരും അതിൻ്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്. എന്തുകൊണ്ടാണ് അവർ അതിന്റെ പേര് മാറ്റുന്നത്? ചില വിഭാഗങ്ങളെ വശീകരിക്കാൻ ചില ഹിഡൻ അജണ്ടകളുണ്ട്,’ നിഖില്‍ കുമാരസ്വാമി പറഞ്ഞു.

അവർ (കോണ്‍ഗ്രസ്) രാമനഗരയിലെ ‘രാമ’ എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദ്ദേശം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചത്.’ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞു.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ