നാലാം ദിനം നിർണ്ണായകം,ലീഡ്സ് ടെസ്റ്റ് ആവേശകരമായ നിലയിലേക്ക്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47* റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ (4), സായ് സുദർശൻ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തേ അഞ്ചു വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യൻ ബൗളർമാരില്‍ തിളങ്ങിയത്. ഒലി പോപ്പിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ 465-ല്‍ എത്തിച്ചത്.

ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണർ സാക് ക്രോളിയെ (4) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബെൻ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം 122 റണ്‍സ് കൂട്ടിച്ചേർത്തു. 62 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ബുംറ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റില്‍ 80 റണ്‍സ് ചേർത്തു.

സെഞ്ചുറിയുമായി ഇംഗ്ലണ്ട് ആക്രമണം നയിച്ച ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 225-ല്‍ എത്തിയപ്പോഴാണ് പോപ്പിനെ നഷ്ടമായത്. 137 പന്തില്‍ നിന്ന് 14 ബൗണ്ടറികളടക്കം 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിനെ കൂട്ടുപിടിച്ച്‌ ബ്രൂക്ക് 51 റണ്‍സ് കൂട്ടിച്ചേർത്തു. സ്കോർ 276-ല്‍ നില്‍ക്കേ സ്റ്റോക്ക്സിനെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സംഭാവന.

തുടർന്ന് ബ്രൂക്കിനൊപ്പം ചേർന്ന ജാമി സ്മിത്ത് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് ചേർത്തതോടെ ഇംഗ്ലീഷ് സ്കോർ 349-ല്‍ എത്തി. 52 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സ്മിത്തിനെ മടക്കി പ്രസിദ്ധാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ എട്ടാമൻ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച്‌ ഹാരി ബ്രൂക്ക് തകർത്തടിച്ചു. പുതിയ പന്തെടുത്തിട്ടും ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാൻ സാധിച്ചില്ല. ഒടുവില്‍ 88-ാം ഓവറില്‍ വ്യക്തിഗത സ്കോർ 99-ല്‍ നില്‍ക്കേ പ്രസിദ്ധിന്റെ ഷോർട്ട് ബോളില്‍ സിക്സറിന് ശ്രമിച്ച ബ്രൂക്കിനെ ഡീപ് ബാക്ക് സ്ക്വയർ ലെഗില്‍ ശാർദുല്‍ താക്കൂർ ക്യാച്ചെടുത്തു. വോക്സിനൊപ്പം 49 റണ്‍സ് ചേർത്ത ശേഷമാണ് ബ്രൂക്ക് പുറത്തായത്.

എട്ടാം വിക്കറ്റില്‍ ഒത്തുചേർന്ന വോക്സ് – ബ്രൈഡൻ കാർസ് സഖ്യവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 55 റണ്‍സ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് 95-ാം ഓവർ വരെ കാക്കേണ്ടിവന്നു. 22 റണ്‍സെടുത്ത കാർസിനെ സിറാജ് പുറത്താക്കി. 38 റണ്‍സെടുത്ത ക്രിസ് വോക്സും ഇംഗ്ലീഷ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി. ഒടുവില്‍ ജോഷ് ടങ്ങിനെ (11) മടക്കി ബുംറ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി പ്രസിദ്ധ് മൂന്നും സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

  • Related Posts

    ഐപിഎൽ പൂരം കൊടിയിറങ്ങി.സായ് സുദർശനും വെെഭവ് സൂര്യവംശിയും സീസണിലെ താരങ്ങൾ.

    ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സ്വന്തമാക്കി.സീസണില്‍ 759 റണ്‍സുമായാണ് സായ് സുദര്‍ശന്‍ റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത്. ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലേയര്‍ പുരസ്കാരവും സായ് സുദര്‍ശനാണ്.സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ള്‍(88) നേടിയതിനുള്ള പുരസ്കാരവും സായ്…

    ഐപിഎൽ ഫെെനൽ ഇന്ന്,കോഹ്ലിയെക്കാത്ത് കന്നിക്കിരീടം..

    ഐപിഎല്‍ ഫൈനല്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ആർസിബിക്ക് നിരാശ നല്‍കുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഇംഗ്ലണ്ട് ഓപ്പണർ ഫില്‍ സാള്‍ട്ട് കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ബെംഗളൂരുവിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ