അഭിമുഖം
ജില്ലയിൽ ഒഴിവുള്ള ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് / രാത്രികാല അടിയന്തര ചികിത്സ സേവനം നൽകുന്നതിനായി ഡോക്ടർമാരെ നിയമിക്കുന്നു. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും എന്നിവ സഹിതം ജൂൺ 25ന് രാവിലെ 11ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481- 2563726