
ഞീഴൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ ആക്രമണം,വളർത്ത് മ്യഗങ്ങളെ കൊന്നു. ഇന്നലെ, 1-ആം വാർഡിലെ കളപ്പുരപറമ്പിൽ തങ്കച്ചന്റെ 4 ആടുകളെ കൊല്ലുകയും മറ്റ് ആടുകൾക്ക് ഗുരുതരപരിക്ക് പറ്റുകയും ചെയ്തു, ഒരാഴ്ച മുമ്പ് 13,14 വാർഡുകളിലെ സന്തോഷ് മ്യാലിൽകരോട്ടിന്റെ 1 ആടിനെ കൊല്ലുകയും, ജോയ് പാറശ്ശേരിയുടെ 2 ആടുകളെ കൊല്ലുകയും,മറ്റ് ആടുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.ആടുകളെ വളർത്തി ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിൽ ആണ് കഴിയുന്നത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകൾ പറഞ്ഞു. തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ചു വരുന്നത് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തികഞ്ഞ അനാസ്ഥ ആണെന്നും ആയതിനാൽ തെരുവ് നായ്ക്കളുടെ വർധനവിന് സാഹചര്യം ഒരുക്കുന്ന പഞ്ചയത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും നാട്ടുകാർ പറഞ്ഞു.തെരുവുനായ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ നിരവധി തവണ ഉന്നയിച്ചതാണെന്ന് പഞ്ചായത്ത് അംഗം ശരത് ശശി പറഞ്ഞു. ABC പ്രോഗ്രാമിന്റെ തുടർച്ച ഇല്ലാതെ പോയതാണ് തെരുവ് നായ്ക്കൾ വർധിക്കാൻ കാരണമെന്നും, നിരവധി സ്കൂൾ കുട്ടികൾ യാത്ര ചെയ്യുന്ന പ്രദേശമായതിനാൽ പൊതുജനം ആശങ്കയിലാണ്. ആടുക്കളെ നഷ്ടപ്പെട്ടവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അടിയന്തര ധനസഹായം നൽകണമെന്നും പഞ്ചായത്ത് അംഗം ശരത് ശശി ആവശ്യപ്പെട്ടു.