
ബ്ളെയ്സ് ജി വാഴയിൽ കേരള കോൺഗ്രസ് ജോസഫ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെസിഎം നിയോജകമണ്ഡലം പ്രസിഡൻറ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, കേരള കോൺഗ്രസ് ഉന്നതധികാര സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.ജെ ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. നിലവില്‍ തൊടുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമാണ്