
മരട് നഗരസഭയിൽ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പട്ടവർക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൻ്റെ താക്കോൽ കൈമാറ്റം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാർപ്പിട സമുച്ചയത്തിൻ്റെ അങ്കണത്തിൽ ഫലവൃക്ഷതൈ നടുകയും ചെയ്തു.
നഗരസഭയിലെ എട്ട് കുടുംബങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റിൽ ഓരോ കുടുംബത്തിനും ലിവിങ് റൂം , കിച്ചൻ,ബാൽക്കണി, രണ്ട് ബാത്റൂം അറ്റാച്ചഡ് ബെഡ്റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരസഭയിലെ
മുപ്പതാം ഡിവിഷനിൽ 20 സെൻ്റ് ഭൂമിയിൽ 2.68 കോടി ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
നഗരസഭാ ചെയർമാൻ ആൻ്റണി ആശാം പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ , ബിനോയ് ജോസഫ്,കൗൺസിലർമാരായ ദിഷ പ്രതാപൻ, ജയ ജോസഫ്,ചന്ദ്രകലാധരൻ, പി.ഡി. രാജേഷ് , മിനി ഷാജി, മോളി ഡെന്നി , ടി.എം. അബ്ബാസ്, രേണുക ശിവദാസ്, പത്മപ്രിയ വിനോദ്, ജെയ്നി പീറ്റർ, സീമ ചന്ദ്രൻ, ഇ.പി ബിന്ദു, മുനിസിപ്പൽ സെക്രട്ടറി ഇ. നാസ്സിം , മുനിസിപ്പൽ എഞ്ചിനീയർ ശശികല പി. ആർ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി സന്തോഷ്, ജിൻസൺ പീറ്റർ, സി.ഇ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.