
സിമൻറ് വില കുത്തനെ കുറയുന്നു. വീടു പണിയുന്നവർക്ക് സന്തോഷവാർത്ത. നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ദക്ഷിണേന്ത്യയില്‍ ഒരു ബാഗ് സിമൻ്റിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് കാര്യമായ സാമ്ബത്തിക ലാഭം നല്‍കും. പ്രത്യേകിച്ച് വലിയ നിർമ്മാണ പദ്ധതികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും.
എന്തുകൊണ്ടാണ് വില കുറഞ്ഞത്?
സിമൻ്റ് വില കുറഞ്ഞതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന്, വിപണിയില്‍ ആവശ്യകത (demand) കുറഞ്ഞതാണ്. സാധാരണയായി വേനല്‍ക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങള്‍ കൂടുകയും സിമൻ്റിന് ആവശ്യകത വർധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ജൂണില്‍ ഇത് കുറഞ്ഞതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ കാരണം, മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചതാണ്. മഴക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് സാധാരണയായി മന്ദഗതി വരാറുണ്ട്. ഇത് കണക്കിലെടുത്ത് കമ്ബനികള്‍ വില കുറച്ച് കൂടുതല്‍ വില്‍പ്പന നടത്താൻ ശ്രമിക്കുകയാണ്.
എവിടെയെല്ലാം വില കുറഞ്ഞു?
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സിമൻ്റ് വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സിമൻ്റ് വില 30 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഇത് ഈ മേഖലകളിലെ നിർമ്മാണ മേഖലയ്ക്ക് ഉത്തേജനം നല്‍കാൻ സാധ്യതയുണ്ട്.