സ്വർണ്ണവില കുത്തനെ ഇടിയും??,ആശങ്ക..

ആഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് .യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

അതേ സമയം ഇടത്തരം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ നല്ല ഭാവിയുണ്ടെന്നും, പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവെക്കുന്നത് ഉചിതമാണെന്നും അവര്‍ പറയുന്നു. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്.

വിലയിടിവിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍

സാമ്ബത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് സമീപകാലത്ത് സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നിരുന്നാലും, വിവിധ ഘടകങ്ങള്‍ സ്വര്‍ണ്ണവില താഴേക്ക് കൊണ്ടുവന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വില സ്ഥിരത കൈവരിച്ചാല്‍ സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ അഭിപ്രായപ്പെട്ടു. ലോകത്ത് സ്വര്‍ണ്ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളാണ് ഇന്ത്യക്കാര്‍.

ഡിമാന്‍ഡ് കുറയുന്നു, വില്‍പ്പനക്കാര്‍ പ്രതിസന്ധിയില്‍

വിലവര്‍ദ്ധനവ് സ്വര്‍ണ്ണ വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ്ണാഭരണ വില്‍പ്പന 30% കുറഞ്ഞ് ശരാശരി 1,600 കിലോഗ്രാം ആയി ചുരുങ്ങിയെന്ന് ഇന്ത്യ ബുള്‍ഷന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA) പറയുന്നു. സ്വര്‍ണ്ണവില ഏകദേശം 5% വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചകളില്‍, അക്ഷയതൃതീയക്ക് ശേഷം വില കുറയാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു ഉണര്‍വ്വുണ്ടായിരുന്നു. മെയ് 15-ന് 10 ഗ്രാമിന് 92,365 രൂപ വരെ വില താഴ്ന്നിരുന്നു. എന്നാല്‍ അതിനുശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നത് ആവശ്യകതയെ കാര്യമായി ബാധിച്ചെന്ന് ഐ.ബി.ജെ.എ ചൂണ്ടിക്കാട്ടുന്നു.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ