
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം ( പോഷ് ആക്ട് 2013 ) നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ പൊതു, സ്വകാര്യമേഖലകളിൽ 10 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇൻ്റേണൽ കമ്മിറ്റി രൂപീകരിക്കേണ്ടതും ഈ വിവരം ഷീ ബോക്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു .
10 ൽ കുറവ് ജീവനക്കാരുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, പരാതി തൊഴിലുടമക്ക് എതിരെ വരുമ്പോൾ (ഗാർഹിക തൊഴിലാളികൾ) പരാതികൾ ജില്ലാതല ലോക്കൽ കമ്മിറ്റിയിലാണ് സമർപ്പിക്കേണ്ടത്. ഇതിനായി ബീന സെബാസ്റ്റ്യൻ (9446322396) ചെയർപേഴ്സണായും അഡ്വ ടി.വി. അനിത (9645616802), അഡ്വ സന്ധ്യ രാജു (9847032397), ബിന്ദു രാജീവ് (989307704) എന്നിവർ മെമ്പർമാരായും ജില്ലാ വനിത ശിശു വികസന ഓഫീസർ (04842423934) എക്സ് ഒഫീഷ്യോ മെമ്പറായും അഞ്ചംഗ ജില്ലാ സമിതി രൂപീകരിച്ചിട്ടുണ്ട്.