ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു-33-ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന്‍ കളി അവസാനിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാസന്‍ വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട് ക്ലാസന്‍ വ്യക്തമാക്കിയതിങ്ങനെ… “എന്നെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന ദിവസമാണിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.” ക്ലാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.

2018ലാണ് ക്ലാസന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഫെബ്രുവരി ഏഴ് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 60 മത്സരങ്ങളില്‍ 2141 റണ്‍സാണ് സമ്ബാദ്യം. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോരര്‍. 43.69 ശരാശരിയും 117.05 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. നാല് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും അടങ്ങുന്നതാണ് ഏകദിന കരിയര്‍. ഈ വര്‍ഷം മാര്‍ച്ച്‌ അഞ്ചിന് അവസാന ഏകദിനവും കളിച്ചു. 2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരെ ടി20യിലും ക്ലാസന്‍ അരങ്ങേറ്റം നടത്തി. 58 ടി20 മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സാണ് ക്ലാസനന്‍ നേടിയത്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 23.25 ശരാശരിയും 141.84 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ക്ലാസന്‍ നേടി.

2024 ഡിസംബറില്‍ പാകിസ്ഥാനെതിരെ അവസാന ടി20 കളിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ക്ലാസന്‍ 2024ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. 2019ല്‍ ടെസ്റ്റിലായിരുന്നു ക്ലാസന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒക്ടബോറില്‍ 19ന് ഇന്ത്യക്കെതിരെ റാഞ്ചിയിലായിരുന്നു ആദ്യ ടെസ്റ്റ്. നാല് ടെസ്റ്റുകള്‍ മാത്രമാണ് ക്ലാസന്‍ കളിച്ചത്. 104 റണ്‍ണസ് മാത്രമാണ് സമ്ബാദ്യം. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റും കളിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ക്ലാസന്‍. മുമ്ബ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടിയും ക്ലാസന്‍ കളിച്ചിട്ടുണ്ട്.

  • Related Posts

    താരസംഘടനയായ ‘അമ്മ’യില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് നടൻ മോഹൻലാല്‍

    താരസംഘടനയായ ‘അമ്മ’യില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് നടൻ മോഹൻലാല്‍ ഉറച്ച നിലപാടെടുത്തതോടെ സംഘടന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവില്‍ പരിഗണിക്കുന്ന ബാബുരാജിനെതിരെ ഒരു വിഭാഗം അംഗങ്ങള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.…

    OLX ല്‍ വിറ്റതും ഓഫറുള്ളതും’; സ്വന്തം പോസ്റ്റ് വിനയായി രാഹുല്‍, വിടാതെ ട്രോളന്‍മാർ…

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ വൈകിയതിന് പിന്നാലെ രാഹുല്‍ എയറിലാണ്. പാര്‍ട്ടിയും രാഹുലിന്‍റെ നിലപാടിനെ തള്ളിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയ അനില്‍ ആന്‍റണി, പത്മജ വേണുഗോപാല്‍, എന്നിവരുടെ ചിത്രം സോള്‍ഡായെന്നും , പ്രതിപക്ഷ നേതാവിന്‍റെ ചിത്രം സ്പെഷ്യല്‍…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..