50-ലും യൗവ്വനം നിലനില്‍ക്കും, വെറും വയറ്റില്‍ കുതിര്‍ത്ത ബദാമുള്‍പ്പടെ കഴിക്കാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം ശ്രദ്ധിച്ച്‌ വേണം കഴിക്കാന്‍ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് സൗന്ദര്യത്തിനും മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്ന് പോലെ ചര്‍മ്മസംരക്ഷണത്തിലും ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.

അതിരാവിലെ ഒഴിഞ്ഞ വയറ്റില്‍ ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിനെ അത് ഉള്ളില്‍ നിന്ന് ഊര്‍ജ്ജവും പോഷിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അത് വഴി ആരോഗ്യകരമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ..ബദാം കുതിര്‍ത്തത്

കുതിര്‍ത്ത ബദാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇതൊരു സൂപ്പര്‍ഫുഡ് ആയത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും കുതിര്‍ത്ത ബദാം. വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്ബന്നമായ കുതിര്‍ത്ത ബദാം ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് സൂര്യ പ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും അകാല വാര്‍ദ്ധക്യം പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പപ്പായ

ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്നതാണ് പപ്പായ. ഇത് നിങ്ങളുടെ ചര്‍മ്മം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല പപ്പായയില്‍ വിറ്റാമിന്‍ എ, സി, പപ്പെയ്ന്‍ പോലുള്ള ദഹന എന്‍സൈമുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പാടുകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ പ്രതിസന്ധികളെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ഉള്ളില്‍ നിന്ന് തന്നെ പുനരുജ്ജീവനം നല്‍കുന്നു. സ്ഥിരമായി ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഗുണങ്ങള്‍ ഇരട്ടിയാക്കും എന്നതില്‍ സംശയം വേണ്ട.

ചിയ വിത്തുകള്‍

നാരുകളാല്‍ സമ്ബന്നമായ ചിയവിത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതിനായി എല്ലാ ദിവസവും രാത്രി ഒരു ടേബിള്‍സ്പൂണ്‍ ചണവിത്ത് അല്ലെങ്കില്‍ ചിയ വിത്തുകള്‍ വെള്ളത്തിലോ ബദാം പാലിലോ കുതിര്‍ത്ത് വെക്കേണ്ടതാണ്. ഇതാകട്ടെ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് എന്നതാണ് സത്യം. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് വഴി ആരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും ചര്‍മ്മത്തിലുണ്ടാവുന്ന അസാധാരണ പ്രതിസന്ധികളെ ചെറുക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കുകയും തടസ്സങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ബെറികള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബെറികള്‍ വളരെ മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററികള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ നിങ്ങളുടെ ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇവ ഓട്‌സ് സ്മൂത്തിയുടെ കൂടെ കഴിക്കുന്നത് നല്ലതാണ്.

യോഗര്‍ട്ടും ഓട്‌സും

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് യോഗര്‍ട്ടും ഓട്‌സും. ഇത് ചര്‍മ്മസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. അല്‍പം ഓട്‌സ് യോഗര്‍ട്ടില്‍ മിക്‌സ് ചെയ്ത് ഇത് രാത്രി മുഴുവന്‍ വെച്ചതിന് ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചര്‍മ്മം ശുദ്ധീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. യോഗര്‍ട്ട് ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ്. കൂടാതെ നല്ല ബാക്ടീരിയകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത് ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളെ സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിനെ പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

  • Related Posts

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടി ജനറല്‍ സെക്രട്ടറി ഡി.…

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    കേരളത്തിന് എയിംസ് (ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസ്) അനുവദിക്കുമ്ബോള്‍ വെള്ളൂരില്‍ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റില്‍ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    കേന്ദ്ര നേതാക്കളെ അറിയിച്ചു, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    എയിംസ് വെളളൂരില്‍ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    മെഡി. കോളജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശന പാസ് ക്രമീകരണം : ഇതരജില്ലകളിലെ സന്ദര്‍ശകര്‍ വലയുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    രാഹുൽ മാങ്കൂട്ടത്തിലിനെയും രമേഷ് പിഷാരടിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാവ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി, സുനാമി മുന്നറിയിപ്പ്

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

    തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ