
തിരുവനന്തപുരം: പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും ഫാൻസും വിലയും കൂടുതല്‍ ഐഫോണുകള്‍ക്കാണ്. അതുകൊണ്ടുതന്നെ വിലയില്‍ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ ഒരു ഐഫോണ്‍ വാങ്ങാൻ പ്ലാനിടുകയാണെങ്കില്‍, ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്. വലിയ വിലക്കിഴിവില്‍ ഐഫോണ്‍ 15 വാങ്ങാനുള്ള ഒരു മികച്ച അവസരം ഇതാ എത്തിക്കഴിഞ്ഞു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ഐഫോണ്‍ 15-ന്‍റെ വില വീണ്ടും കുറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ ഒരു ഐഫോണ്‍ 15 വാങ്ങാൻ തീരുമാനിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ തുക ലാഭിക്കാൻ കഴിയും. 2023ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഈ മോഡലിന് അതിശയകരമായ ക്യാമറയും ശക്തമായ ചിപ്‌സെറ്റും ഉണ്ട്, അതിശയകരമായ ഫോട്ടോകള്‍ എടുക്കാൻ അനുയോജ്യമാണ്. ഈ സ്മാർട്ട്‌ഫോണിന് ലഭ്യമായ നിലവിലെ ഓഫറുകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.
നിലവില്‍, 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 15 ആമസോണില്‍ 70,900 രൂപയ്ക്ക് ലഭ്യമാണ്. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് 13 ശതമാനം കിഴിവ് നല്‍കുന്നു. ഇതോടെ ഈ ഫോണ്‍ വെറും 59,500 രൂപയ്ക്ക് വാങ്ങാൻ നിങ്ങള്‍ക്ക് സാധിക്കുന്നു. അതായത് നിങ്ങള്‍ക്ക് 10,000 രൂപയില്‍ കൂടുതല്‍ ലാഭിക്കാം. കൂടാതെ, നിങ്ങള്‍ ബാങ്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതിലും കുറഞ്ഞ തുക നല്‍കേണ്ടി വന്നേക്കാം.
മാത്രമല്ല, ഐഫോണ്‍ 15ന് ആമസോണ്‍ ആകർഷകമായ ഒരു എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കൈവശം ഒരു പഴയ സ്മാർട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് 62,700 രൂപ വരെ ട്രേഡ് ചെയ്യാം. യഥാർഥ എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ സ്‍മാർട്ട് ഫോണിന്‍റെ പ്രവർത്തന അവസ്ഥയെയും ഭൗതിക അവസ്ഥയെയും ആശ്രയിച്ചിരിക്കുമെന്ന് ഓർമ്മിക്കുക. ഈ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് പുതിയ ഐ ഫോണ്‍ വില 25,000 രൂപയില്‍ താഴെയാക്കാൻ സാധ്യതയുണ്ട്.
ഐഫോണ്‍ 15 സ്പെസിഫിക്കേഷനുകള്‍
അലൂമിനിയം ഫ്രെയിമില്‍ പൊതിഞ്ഞ മനോഹരമായ ഗ്ലാസ് ബാക്ക് പാനലാണ് ഐഫോണ്‍ 15-ന്‍റെ മുഖ്യ സവിശേഷത. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് ഐപി68 റേറ്റിംഗ് ഇതിനുണ്ട്. ഡോള്‍ബി വിഷൻ പിന്തുണയോടെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഓഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ സ്‍മാർട്ട്‌ഫോണിനുള്ളത്. കൂടാതെ, സെറാമിക് ഷീല്‍ഡ് ഗ്ലാസ് കൊണ്ട് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഐഫോണ്‍ 15-ന്‍റെ പ്രധാന ഭാഗം ആപ്പിള്‍ എ16 ബയോണിക് ചിപ്‌സെറ്റാണ്. ഇത് മികച്ച പ്രകടനം ഉറപ്പാക്കുന്നു. 6 ജിബി റാമും 512 ജിബി സംഭരണ ശേഷിയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, പിന്നില്‍ 48+12 മെഗാപിക്സല്‍ കോണ്‍ഫിഗറേഷൻ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. 3349 എംഎഎച്ച് ബാറ്ററിയാണ് ഈ സ്‍മാർട്ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് വേഗത്തിലുള്ള പവർ-അപ്പുകള്‍ക്കായി 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു