
വാസ്തു ഒരു ശാസ്ത്രമാണ്. വാസ്തുപ്രശ്നങ്ങളൊന്നുമില്ലാത്ത വീടുകളില്‍ താമസക്കാർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയാനാകും
എന്നാല്‍ വാസ്തുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തീർക്കുന്നതുവരെ അനുഭവിക്കേണ്ടിവരും. വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വാസ്തുപ്രകാരമുള്ളതാണോ എന്ന് നോക്കുകയാണ് ആദ്യംചെയ്യേണ്ടത്. ഗോമുഖി, സിംഹമുഖി എന്നിങ്ങനെ രണ്ടുരൂപത്തിലുളള പ്ലോട്ടുകളാണുള്ളത്. ഇതില്‍ ഗോമുഖിയാണ് വീടുനിർമ്മാണത്തിന് തിരഞ്ഞെടുക്കേണ്ടത്. മുൻവശത്ത് ഇടുങ്ങിയതും പിന്നില്‍ വീതിയുള്ളതുമായ പ്ലോട്ടാണ് ഗോമുഖി.മുൻവശത്ത് വീതിയുള്ളതും പിന്നില്‍ വീതികുറഞ്ഞ് ഇടുങ്ങിയതുമായ പ്ലോട്ടാണ് സിംഹമുഖി. താമസത്തിനുള്ള വീട് നിർമ്മിക്കാൻ ഗോമുഖിയാണ് ഏറ്റവും നല്ലതെങ്കില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിർമ്മിക്കാൻ ഏറ്റവും നന്ന് സിംഹമുഖി ആകൃതിയുള്ള ഭൂമിയാണ്.
നല്ല ഭൂമി കണ്ടെത്തി അതില്‍ വീടുവച്ചാലും ഫർണിച്ചർ ഇടുന്ന കാര്യത്തിലുള്‍പ്പെടെ വാസ്തുനോക്കേണ്ടതുണ്ട്. ഫർണിച്ചറുകളുടെ കാര്യത്തില്‍ ഡൈനിഗ് ടേബിളിന്റെയും സ്റ്റഡി ടേബിളിന്റെയും സ്ഥാനത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഡൈനിംഗ് ഹാളിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി വേണം ടേബിള്‍ ഇടേണ്ടത്. അല്ലാതുള്ള ദിശകളെല്ലാം ഉപേക്ഷിക്കേണ്ടതാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.പഠനമുറിയൊരുക്കുമ്ബോള്‍ കുട്ടികള്‍ വടക്കുഭാഗത്തേക്ക് തിരിഞ്ഞിരുന്ന് പഠിക്കുന്ന വിധത്തിലാകണം മേശ ക്രമീകരിക്കേണ്ടത്.
ഫർണിച്ചറുകളിലും വീടിനുളളിലെ ചുമരുകളിലും കറുപ്പുപോലുള്ള ഇരുണ്ട നിറങ്ങളിലുളള പെയിന്റുകള്‍ ഒഴിവാക്കണം. ഇത് നെഗറ്റീവ് ഊർജത്തെ വീടിനുള്ളിലെത്തിക്കും. അതിനാലാണ് അത്തരം നിറങ്ങള്‍ ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. ജനാലകളിലും വാതിലുകളിലും ഉപയോഗിക്കുന്ന കർട്ടനുകളിലും കറുപ്പുപാേലുള്ള നിറങ്ങള്‍ ഒഴിവാക്കണം.