ഇടുക്കി ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് 5278 കുട്ടികൾ. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടന്നു.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 84,128 കുട്ടികളാണ് പുതിയതായി പ്രവേശനം നേടുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ആകെ വിദ്യാർത്ഥികളിൽ 40472 പെൺകുട്ടികളും 43656 ആൺകുട്ടികളുമാണ്.

സർക്കാർ സ്കൂളിൽ 25046 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ 1533, രണ്ടിൽ 2333, മൂന്നിൽ 2527, നാലിൽ 2524, അഞ്ചിൽ 2292, ആറിൽ 2358, ഏഴിൽ 2622, എട്ടിൽ 2670, ഒമ്പതിൽ 3111, പത്തിൽ 3076 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്. എയ്ഡഡ് സ്കൂളിൽ 53155 കുട്ടികൾ പ്രവേശനം നേടി. ഒന്നാം ക്ലാസിൽ 3199, രണ്ടിൽ 4083, മൂന്നിൽ 4320, നാലിൽ 4372, അഞ്ചിൽ 4956, ആറിൽ 5580, ഏഴിൽ 6149, എട്ടിൽ 6478, ഒമ്പതിൽ 6954, പത്തിൽ 7064 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്.

അൺ എയ്ഡഡ് സ്കൂളിൽ 5927 കുട്ടികൾക്ക് അഡ്മിഷൻ കിട്ടി. ഒന്നാം ക്ലാസിൽ 546, രണ്ടിൽ 737, മൂന്നിൽ 681, നാലിൽ 705, അഞ്ചിൽ 459, ആറിൽ 469, ഏഴിൽ 561, എട്ടിൽ 642, ഒമ്പതിൽ 579, പത്തിൽ 548 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്.

വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സ്കൂൾ മാനേജ്‌മെന്റ് പോർട്ടലായ സമ്പൂർണ്ണയിലാണ് ഓരോ സ്കൂളും പുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച വരെയുള്ള കണക്കാണിത്.

രാവിലെ 9.30 ന് സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നടക്കും. തുടര്‍ന്ന് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നാളെ തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. ഡീൻ‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ‘കളി ഒരു ലഹരി’ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ കെ. ദീപക്ക് നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി പ്രവേശനോത്സവ സന്ദേശം നല്‍കും. എംഎല്‍എമാരായ എം.എം മണി, എ.രാജ, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  • Related Posts

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ മന്ത്രിയോട് മുഖ്യമന്ത്രി രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടതായി ഉള്ള വാർത്തകൾ പുറത്തുവരുന്നു. കെട്ടിടം തകർന്ന ആദ്യ നിമിഷങ്ങളിൽ തന്നെ കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നും കെട്ടിടം ഉപയോഗശൂന്യമായതാണെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. മാധ്യമങ്ങളോട്…

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    *സയൻസ് സിറ്റി ഉദ്ഘാടനം: കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കിൽ എടുത്തു.* കുറവിലങ്ങാട് : കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    മന്ത്രിവീണ ജോർജ് രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സൂചന

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കരിങ്കൊടി പ്രതിഷേധ സാധ്യത,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കരുതൽ തടങ്കലിൽ

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    കോഴാ സയൻസ് സിറ്റി ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും,കരിങ്കൊടി പ്രധിഷേധ സൂചന നൽകി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ..

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    ഒടുവിൽ സാംബാർ മണി പിടിയിൽ. കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

    പാലാ KFC-യിൽ പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    പാലാ KFC-യിൽ  പഴകിയ ഭക്ഷണമെന്ന് ആരോപണം ,പരിശോധന..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..

    കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ അന്വേഷണ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം.പ്രതിഷേധവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ..