
സാഹചര്യങ്ങളെ തടസ്സമായി കാണാതെ മുന്നേറുന്നവർ ജീവിത വിജയം നേടുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ.
കരിത്തല സെൻ്റ്. ജോസഫ് യു.പി സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അസിസ്റ്റന്റ് കളക്ടർ.
അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ട വലത് കൈക്ക് പകരം ഇടത് കൈ ഉപയോഗിച്ച് എഴുതാൻ പരിശീലിച്ചത് 12 വയസുള്ളപ്പോഴാണ്. ദുഃഖിക്കേണ്ടതിനു ഒരു സമയമുണ്ട് ആ സമയത്ത് ദുഃഖിച്ച് ഇരിക്കാം. അത് കഴിഞ്ഞാൽ പൂർവ്വാധികം ശക്തിയോടെ സാഹചര്യങ്ങളെ വെല്ലുവിളിച്ചു മുന്നോട്ട് പോയാൽ ഓരോ വിദ്യാർഥിക്കും ജീവിതത്തിൽ വിജയിക്കാനാകുമെന്നും ജീവിതാനുഭങ്ങളിലൂടെ അസിസ്റ്റന്റ് കളക്ടർ കുട്ടികൾക്ക് സന്ദേശം നൽകി.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ഫിൻസീറ്റയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെന്നി ജോസഫ്, കെ.വി.പി കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് സരിത്ത് സി സൈമൺ, സി.ജെ റോബർട്ട് , ആശ ആൻ്റണി, സിസ്റ്റർ ആൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.